Movie prime

രവി വള്ളത്തോളിനെ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ അനുസ്മരിക്കുന്നു

പ്രശസ്ത നടൻ രവി വള്ളത്തോളിനെ അനുസ്മരിച്ച് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നടൻ രവി വള്ളത്തോൾ ഓർമയായി ഇന്നലെ ടി. എൻ. ഗോപിനാഥൻ നായരുടെ 102-ാം ജന്മവാർഷിക ദിനമായിരുന്നു; ഇന്നിതാ മകൻ രവി വള്ളത്തോൾ ഓർമ്മയായി. രവിക്ക് 67 വയസായിരുന്നു; തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 1987-ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ രവി അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു. എഴുത്തുകാരൻ More
 
രവി വള്ളത്തോളിനെ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ അനുസ്മരിക്കുന്നു

പ്രശസ്ത നടൻ രവി വള്ളത്തോളിനെ അനുസ്മരിച്ച് സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

നടൻ രവി വള്ളത്തോൾ ഓർമയായി

ഇന്നലെ ടി. എൻ. ഗോപിനാഥൻ നായരുടെ 102-ാം ജന്മവാർഷിക ദിനമായിരുന്നു; ഇന്നിതാ മകൻ രവി വള്ളത്തോൾ ഓർമ്മയായി.

രവിക്ക് 67 വയസായിരുന്നു; തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

രവി വള്ളത്തോളിനെ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ അനുസ്മരിക്കുന്നു

1987-ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ രവി അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചു.

എഴുത്തുകാരൻ കൂടിയായിരുന്ന രവി വള്ളത്തോൾ ഇരുപത്തഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ സഹോദരി അമ്മാളുക്കുട്ടിയുടെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും മകൾ സൗദാമിനിയമ്മ (മിനി)യായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ. പിതാവ് ടി.എൻ. ഗോപിനാഥൻ നായർ എന്ന് തുടക്കത്തിൽ സൂചിപ്പിച്ചതാണല്ലോ.

ഗാനരചയിതാവാണ് സിനിമാ രംഗത്തു തുടക്കം കുറിക്കുന്നത്. 1976-ൽ ‘മധുരം തിരുമധുരം’ എന്ന ചിത്രത്തിന് വേണ്ടി “താഴ് വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങി. 1986-ൽ ഇറങ്ങിയ ‘രേവതിയ്ക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു.

1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. കുട്ടികളില്ല രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി ‘തണൽ’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.