Movie prime

സാറാസ് ജൂലൈ 5ന്

 

അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാസ് ജൂലൈ അഞ്ചിന്  ആമസോൺ പ്രൈം വിഡിയോസിൽ  റിലീസ് ചെയ്യുന്നു. സണ്ണി വെയ്നാണ് ചിത്രത്തിൽ അന്നയുടെ നായകനായി എത്തുന്നത്. ജൂഡ് ആന്റണി ജോസഫാണ് സാറാസ് അണിയിച്ചൊരുക്കുന്നത്. 

സിനിമാ ലോകത്ത് തന്റെ ആദ്യത്തെ പ്രോജക്റ്റ് ചെയ്യാൻ പാടുപെടുന്ന ഒരു യുവ ചലച്ചിത്രകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. മല്ലിക സുകുമാരൻ, അജു വർഗീസ്, സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, ബെന്നി പി നായരമ്പലം, ധന്യവർമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ 5 ന് ആമസോൺ പ്രൈം വീഡിയോയിൽ സാറാസ് എക്‌സ്‌ക്ലൂസീവ് ഇന്ത്യൻ റിലീസ് ഉണ്ടാകും.

അക്ഷയ് ഹരീഷാണ് ചിത്രത്തിന്റെ  തിരക്കഥ തയ്യാറാക്കിരിക്കുന്നത് . പി കെ മുരളീധരനും ശാന്ത മുരളിയും  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സാറാസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് നിമിഷ രവി. ഷാൻ റഹ്മാനാണ്  സംഗീതം ഒരുക്കിരിക്കുന്നത്.

ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി  വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്ന്  ഒരു പാട്ട് ഈ  ചിത്രത്തിൽ പാടിയിട്ടുണ്ട്. 'വരവായി നീ ജീവനിൽ 'എന്ന്  തുടങ്ങുന്ന  പാട്ടാണ് ഇരുവരും ചേർന്ന് പാടിയത്. പാട്ട് ഇതിനോടകം യൂട്യൂബിൽ റിലീസ് ചെയ്യുത് കഴിഞ്ഞു.