Movie prime

ഷെയർഖാൻ മണിഫ്‌ളിക്ക്സ്: ലോകത്തിലെ ആദ്യ സാമ്പത്തിക സിനിമാ പ്ലാറ്റ്‌ഫോം

Sharekhan രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയര്ഖാനു കീഴിലുള്ള പ്രത്യേക സ്ഥാപനമായ ഷെയര്ഖാന് എജ്യൂക്കേഷന് തങ്ങളുടെ ആദ്യ എജ്യൂടെയ്ന്മെന്റ് സംവിധാനമായ മണിഫ്ളിക്സ് അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല് വിപ്ലവത്തിനു നേതൃത്വം നല്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. Sharekhan രാജ്യത്തെ ഡിജിറ്റല് സാക്ഷരരായ യുവാക്കള്ക്കും മറ്റുള്ളവര്ക്കും വിനോദത്തിന്റെ അകമ്പടിയൊടു കൂടിയ സാമ്പത്തിക വിഷയങ്ങള് നല്കി അതില് പിടിച്ചിരുത്തും വിധത്തിലാവും ഇതിന്റെ അവതരണം. വിനോദത്തിലൂടേയും കഥകളിലൂടേയും അറിവു പകര്ന്നു നല്കുകയെന്നത് പുതിയൊരു ആശയമല്ല. പുരാണങ്ങളുടേയും കഥകളുടേയും രൂപത്തില് More
 
ഷെയർഖാൻ മണിഫ്‌ളിക്ക്സ്: ലോകത്തിലെ ആദ്യ സാമ്പത്തിക സിനിമാ പ്ലാറ്റ്‌ഫോം
Sharekhan
രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ഷെയര്‍ഖാനു കീഴിലുള്ള പ്രത്യേക സ്ഥാപനമായ ഷെയര്‍ഖാന്‍ എജ്യൂക്കേഷന്‍ തങ്ങളുടെ ആദ്യ എജ്യൂടെയ്ന്‍മെന്റ് സംവിധാനമായ മണിഫ്‌ളിക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ വിപ്ലവത്തിനു നേതൃത്വം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. Sharekhan
രാജ്യത്തെ ഡിജിറ്റല്‍ സാക്ഷരരായ യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും വിനോദത്തിന്റെ അകമ്പടിയൊടു കൂടിയ സാമ്പത്തിക വിഷയങ്ങള്‍ നല്‍കി അതില്‍ പിടിച്ചിരുത്തും വിധത്തിലാവും ഇതിന്റെ അവതരണം. വിനോദത്തിലൂടേയും കഥകളിലൂടേയും അറിവു പകര്‍ന്നു നല്‍കുകയെന്നത് പുതിയൊരു ആശയമല്ല. പുരാണങ്ങളുടേയും കഥകളുടേയും രൂപത്തില്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇത് കാലാകാലങ്ങളായി നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എജ്യൂടെയ്ന്‍മെന്റ് വഴി പരിചിതമായ ആശയങ്ങള്‍ ഉപയോഗിച്ച് സങ്കീര്‍ണമായ ആശയത്തെ കുറിച്ചു പ്രതിപാദിക്കുന്നത് ഉപഭോക്താക്കളെ പണത്തെ കുറിച്ചു പഠിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കും.

അനുഭവ സമ്പന്നരായ നിക്ഷേപകരേയും ട്രേഡര്‍മാരേയും പുതുതായി എത്തുന്നവരേയും സാമ്പത്തിക മേഖലയെ കുറിച്ചു മെച്ചപ്പെട്ട അറിവു നേടാന്‍ സഹായിക്കുകയും അതിന്റെ തുടര്‍ച്ചയായി സാമ്പത്തിക വിപണികളിലെ അവസരങ്ങളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയില്‍ പര്യാപ്തരാക്കുകയുമാണ് മണിഫ്‌ളിക്‌സിന്റെ ഉദ്ദേശം.

തുടക്കമെന്ന നിലയില്‍ അഞ്ചു മിനിറ്റു മുതല്‍ 30 മിനിറ്റു വരെ ദൈര്‍ഘ്യമുള്ള നൂറു വീഡിയോകളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ വര്‍ഷത്തില്‍ തന്നെ ഇത് ഇരട്ടിയാക്കാനും തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. ലളിതമായ നിക്ഷേപ തത്വങ്ങള്‍ മുതല്‍ വളരെ സങ്കീര്‍ണമായ ട്രേഡിങ് തന്ത്രങ്ങള്‍ വരെ ബോളീവുഡ് ശൈലിയില്‍ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കും.

പ്രാദേശിക ഭാഷകളിലെ സബ്‌ടൈറ്റിലുകള്‍, വോയ്‌സ് നോട്ടുകള്‍ കാപ്ചര്‍ ചെയ്യാനുള്ള സൗകര്യം, താഴെ ക്ലിക്കു ചെയ്ത് പ്രധാന പോയിന്റുകള്‍ എളുപ്പത്തില്‍ റഫര്‍ ചെയ്യാനുള്ള സൗകര്യം തുടങ്ങി മികച്ച സംവിധാനങ്ങളാണ് ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഇതില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതു വഴി വിദഗ്ദ്ധര്‍ക്ക് തങ്ങളുടെ അറിവുകള്‍ വര്‍ധിപ്പിക്കാനും സാധിക്കും.

സാമ്പത്തിക സേവന മേഖലയില്‍ ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യയുടെ സംയോജനത്തിന് വലിയ പങ്കാണു വഹിക്കാനുള്ളതെന്ന് ഈ അവസരത്തില്‍ സംസാരിച്ച മണിഫ്‌ളിക്‌സിന്റെ മേധാവി രാഹുല്‍ ഘോസ് പറഞ്ഞു. എങ്കില്‍ തന്നെയും സാക്ഷരതയ്ക്കായുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാണ്. അതുകൊണ്ടു തന്നെ യുവാക്കള്‍ക്കും ആകര്‍ഷകമായ ഉള്ളടക്കം സൃഷ്ടിക്കുകയെന്ന ആശയമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിലെ ചെറുകിട നിക്ഷേപകരെ ശാക്തീകരിക്കുന്ന നിര്‍ണായകമായ ഒരു നീക്കമാണിത്. രാജ്യത്തിന്റെ വിദൂര മേഖലകളിലുള്ളവര്‍ക്കും നിക്ഷേപവും ട്രേഡിങും സംബന്ധിച്ച വിദ്യാഭ്യാസം നല്‍കാനുള്ള ആദ്യ ഡിജിറ്റല്‍ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിഫ്‌ളിക്‌സിന്റെ വാര്‍ഷിക വരിക്കാരാകാനുള്ള അവസരം 1990 രൂപ (ജിഎസ്ടിയും ഉള്‍പ്പെടെ) എന്ന പ്രത്യേക നിരക്കില്‍ ലഭ്യമാണ്. 999 രൂപയും ജിഎസ്ടിയും അടങ്ങിയതാണ് പ്രതിമാസ വരിസംഖ്യ. വരിക്കാരാകുന്നവര്‍ക്ക് മുഴുവന്‍ പ്രീമിയം ഉള്ളടക്കവും ലഭ്യമാകുന്നതിനൊപ്പം ട്രെന്റിങ് കമ്പനികളുടെ അടിസ്ഥാനങ്ങളെ കുറിച്ചുള്ള പത്തു മിനിറ്റ് വീഡിയോകളും കാണാന്‍ അവസരമുണ്ടാകും. മണിഫ്‌ളിക്‌സ് ബൈറ്റ്‌സ് എന്ന പേരിലാണ് ഇവ അവതരിപ്പിക്കുക. ട്രേഡിങും നിക്ഷേപവും സംബന്ധിച്ച ട്യൂട്ടോറിയലുകളും സൗജന്യ സിനിമകളുടെ നിരയും ഉള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ട ഉളളടക്കം ഇതിലുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മണിഫ്‌ളിക്‌സ് ആപ് ലഭ്യമാണ്. ഐഒഎസ് ആപ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും.