Movie prime

‘തലൈവി’യുടെ ക്ലൈമാക്സ് ചിത്രീകരണം ഉടൻ പുനരാംഭിക്കുകയില്ല.

ലോകം മുഴുവൻ കോറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്നത് മൂലം വളരെ അപ്രതീക്ഷിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്കൊണ്ടിരിക്കുന്നത്. രാജ്യം ലോക്ക് ഡൗൺ നടപ്പാക്കിയത് മൂലം സമസ്ത മേഖലകളും നിശ്ചലമായി. എന്നാൽ മാസങ്ങൾക്ക് ശേഷം ലോക്ക് ഡൗണിന് ഇളവുകൾ വന്നതോടെ പല മേഖലകളിലും പ്രത്യാശയുടെ പൊൻകീരണങ്ങൾ വീശി തുടങ്ങി . അത്തരത്തിൽ സിനിമ വ്യവസായ മേഖലയും പതിയെ ഉണർന്ന് വരികയാണ് .അധികൃതരുടെ അനുമതിയോടെ ചില നിർമ്മാണ കമ്പനികൾ തങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി More
 
‘തലൈവി’യുടെ ക്ലൈമാക്സ് ചിത്രീകരണം ഉടൻ പുനരാംഭിക്കുകയില്ല.

ലോകം മുഴുവൻ കോറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്നത് മൂലം വളരെ അപ്രതീക്ഷിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്കൊണ്ടിരിക്കുന്നത്. രാജ്യം ലോക്ക് ഡൗൺ നടപ്പാക്കിയത് മൂലം സമസ്ത മേഖലകളും നിശ്ചലമായി. എന്നാൽ മാസങ്ങൾക്ക് ശേഷം ലോക്ക് ഡൗണിന് ഇളവുകൾ വന്നതോടെ പല മേഖലകളിലും പ്രത്യാശയുടെ പൊൻകീരണങ്ങൾ വീശി തുടങ്ങി . അത്തരത്തിൽ സിനിമ വ്യവസായ മേഖലയും പതിയെ ഉണർന്ന് വരികയാണ് .അധികൃതരുടെ അനുമതിയോടെ ചില നിർമ്മാണ കമ്പനികൾ തങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ . ജയലളിതയുടെ ജീവചരിത്രം ആസ്പദമാക്കി ഒരുക്കുന്ന ‘ തലൈവി ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കാൻ സാധിക്കില്ലായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ .

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനായി 350 പേർ ആവശ്യമാണ്. ആൾക്കൂട്ടത്തിനെ പങ്കെടുപ്പിച്ച് ചിത്രീകരണം നടത്തുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ട് ചിത്രീകരണം ആരംഭിക്കാൻ ഉടൻ സാധിക്കുകയില്ല. അതുകൊണ്ട് കാര്യങ്ങൾ സാധാരണ ഗതിയിൽ എത്തുന്നതുവരെ കാത്തിരിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കങ്കണ റണൗത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.
ഒരു വലിയ ആൾക്കൂട്ടം ജയലളിത നിയമസഭയിൽ നിന്ന് പുറത്തുവരുന്നതും കാത്തിരിക്കുന്ന രംഗമാണ് ക്ലൈമാക്സിൽ ചിത്രീകരിക്കേണ്ടതെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

എന്നാൽ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധാരണ ഉള്ള അണിയറപ്രവർത്തകരുടെ 33 ശതമാനം ആളുകളെ ഉൾപ്പെടുത്തി മാത്രമേ ചിത്രീകരണം നടത്താവു. ആൾക്കൂട്ടത്തിന്റെ ആവശ്യകതയും സുരക്ഷയും കണക്കിലെടുത്ത് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമായി മാറ്റിവയ്ക്കുകയായിരുന്നു.എ.എൽ.വിജയാണ് ചിത്രത്തിന്റെ സംവിധായകൻ.

നിലവിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ചില ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തിരുന്നു . എന്നാൽ വലിയ ബഡ്ജറ്റിൽ ഒരുക്കുന്നത് കാരണം തലൈവി’ എന്ന ചിത്രം അത്തരത്തിൽ ഓടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ സാധിക്കില്ലായെന്ന് കങ്കണ അറിയിച്ചു.