Movie prime

‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’: ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ ഒരുക്കിയ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരമെന്നോ അനുഗ്രഹമാണോ ലോക്ക് ഡൗൺ എന്ന് ചോദിച്ചാല് ബാങ്ക് ജീവനക്കാര് എന്ത് പറയും? ചിലര്ക്ക് അത് അനുഗ്രഹവും ചിലര്ക്ക് അത് പരമ ബോറടിയുമാണ്. ഇതിൽ നിന്നും മോചനം നേടാനായി ഒരു കൂട്ടം ബാങ്കേഴ്സ് കണ്ട സ്വപ്നം. അത് യാഥാർത്ഥ്യം ആയപ്പോൾ ഒരു ഷോർട്ട് ഫിലിം ആയി. പ്രൊഫഷണൽ അല്ലാത്ത കലാഹൃദയം ഉള്ള ഒരുപറ്റം ബാങ്കേഴ്സ് സംഘടിപ്പിച്ച ടാലന്റെഡ് ബാങ്കേഴ്സ് എന്ന കൂട്ടായ്മ ആണ് ഇതിന്റെ അണിയറ ശിൽപികൾ. ഈ ഹൃസ്വചിത്രം നിർമിച്ചതാക്കട്ടെ വ്യത്യസ്ത വഴിയിലൂടെയും. More
 
‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’: ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ ഒരുക്കിയ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ഓർക്കാപ്പുറത്ത്‌ കിട്ടിയ പ്രഹരമെന്നോ അനുഗ്രഹമാണോ ലോക്ക് ഡൗൺ എന്ന് ചോദിച്ചാല്‍ ബാങ്ക് ജീവനക്കാര്‍ എന്ത് പറയും?

ചിലര്‍ക്ക് അത് അനുഗ്രഹവും ചിലര്‍ക്ക് അത് പരമ ബോറടിയുമാണ്. ഇതിൽ നിന്നും മോചനം നേടാനായി ഒരു കൂട്ടം ബാങ്കേഴ്സ് കണ്ട സ്വപ്നം. അത് യാഥാർത്ഥ്യം ആയപ്പോൾ ഒരു ഷോർട്ട് ഫിലിം ആയി.

പ്രൊഫഷണൽ അല്ലാത്ത കലാഹൃദയം ഉള്ള ഒരുപറ്റം ബാങ്കേഴ്സ് സംഘടിപ്പിച്ച ടാലന്റെഡ് ബാങ്കേഴ്സ് എന്ന കൂട്ടായ്മ ആണ് ഇതിന്റെ അണിയറ ശിൽപികൾ. ഈ ഹൃസ്വചിത്രം നിർമിച്ചതാക്കട്ടെ വ്യത്യസ്ത വഴിയിലൂടെയും. ഓരോ കലാകാരന്മാരും അവരവരുടെ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ചത് ഇതിന്റെ സംവിധായകൻ അരുണ്‍ കുമാര്‍. എസ് ഏകോപിപ്പിക്കുകയായിരുന്നു.

മൊബൈൽ ക്യാമറയായും എഡിറ്റിംഗ് ഉപകരണമായി മാറിയപ്പോഴും അതിന്റെ വിളിക്കാനുള്ള പഴയ‌ നിയോഗത്തിന് മാറ്റമില്ല. ജയ്സൺ എന്ന കേന്ദ്ര കഥാപാത്രം എല്ലാ സുഹൃത്തുക്കളെയും വിളിക്കുമ്പോൾ അവരുടെ പരിപാടികൾ ദൃശ്യമാകുന്ന രീതിയാണ് തിരക്കഥയാകുന്നത്.

പാചകവും കൃഷിപ്പണിയും ലൂഡോയും വായനയും നൃത്തവും പാട്ടും ഡ്രോണിനെ പ്പേടിച്ചുള്ള ഓട്ടവുമെല്ലാമായി എല്ലാവരും തനി-വഴികളിലാണ്. മനുഷ്യർ ഏതു വിപത്തിനെയും അതിജീവിക്കും എന്ന ശുഭാപ്തിവിശ്വാസമാണ് എല്ലാ വൈവിദ്ധ്യങ്ങൾക്കുമൊടുവിൽ തീർപ്പാകുന്നത്.

വട്ടന്മാർ എന്ന യുട്യൂബ് ചാനലിലൂടെയാണ് സം പ്രേക്ഷണം. അരുൺ കുമാർ എസ് ആണ് സംവിധായകൻ. ആർജിത്ത് ടിപിയുടെ കഥക്ക് ആർജിത്തും അർജുൻ ആനന്ദും അരുൺ കുമാറും ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കി. എഡിറ്റിംഗ് അതുൽ ജനാർദ്ദനൻ. അധിക സംഭാഷണം പ്രശസ്ത മിമിക്രി കലാകാരനായ സതീഷ് കുമാർ നിർവഹിച്ചു.