Movie prime

സോനത്തിന് മിസ്റ്റർ ഇന്ത്യയാകണം

ശ്രീദേവിയും പിതാവ് അനിൽ കപൂറും തകർത്തഭിനയിച്ച എൺപതുകളിലെ സൂപ്പർ ഹിറ്റ് ചലച്ചിത്രം മിസ്റ്റർ ഇന്ത്യ വീണ്ടും സിനിമയാക്കണം. അതിൽ പ്രധാന വേഷം ചെയ്യണം. ഹവാ ഹവായ് പാടിയാടുന്ന ശ്രീദേവിയുടെ റോളിലല്ല, മറിച്ച് അനിൽകപൂർ ചെയ്ത മിസ്റ്റർ ഇന്ത്യയുടെ വേഷം തന്നെ ചെയ്യണം – സോനം കപൂറിന്റെ ആഗ്രഹമതാണ്. മിസ്റ്റർ ഇന്ത്യ ഇന്നും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണെന്ന് സോനം പറയുന്നു. ചിത്രത്തിന് ഇപ്പോഴും ഒട്ടേറെ ആരാധകരുണ്ട്. ഗംഭീര അഭിനയമാണ് അമരീഷ് പുരിയും ശ്രീദേവിയും അനിൽ കപൂറും അടക്കമുള്ള More
 
സോനത്തിന് മിസ്റ്റർ ഇന്ത്യയാകണം

ശ്രീദേവിയും പിതാവ് അനിൽ കപൂറും തകർത്തഭിനയിച്ച എൺപതുകളിലെ സൂപ്പർ ഹിറ്റ് ചലച്ചിത്രം മിസ്റ്റർ ഇന്ത്യ വീണ്ടും സിനിമയാക്കണം. അതിൽ പ്രധാന വേഷം ചെയ്യണം. ഹവാ ഹവായ് പാടിയാടുന്ന ശ്രീദേവിയുടെ റോളിലല്ല, മറിച്ച് അനിൽകപൂർ ചെയ്ത മിസ്റ്റർ ഇന്ത്യയുടെ വേഷം തന്നെ ചെയ്യണം – സോനം കപൂറിന്റെ ആഗ്രഹമതാണ്. മിസ്റ്റർ ഇന്ത്യ ഇന്നും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണെന്ന് സോനം പറയുന്നു. ചിത്രത്തിന് ഇപ്പോഴും ഒട്ടേറെ ആരാധകരുണ്ട്.

ഗംഭീര അഭിനയമാണ് അമരീഷ് പുരിയും ശ്രീദേവിയും അനിൽ കപൂറും അടക്കമുള്ള താരങ്ങൾ കാഴ്ചവെച്ചത്. മൊഗംബോ എന്ന കൊടും ക്രൂരനായ വില്ലൻ വേഷം അമരീഷ് പുരി ഉജ്ജ്വലമാക്കി. സലിം-ജാവേദ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. ഇരുവരും ഒന്നിച്ച് തിരക്കഥ രചിച്ച അവസാന ചിത്രവും മിസ്റ്റർ ഇന്ത്യ തന്നെ. ശേഖർ കപൂറായിരുന്നു സംവിധാനം.

ഇന്ത്യൻ സിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത അദൃശ്യനാവുന്ന സൂപ്പർ ഹീറോ എന്ന ആശയത്തെ മുൻനിർത്തി ചിത്രമൊരുക്കുമ്പോൾ രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങളെയാണ് സംവിധായകൻ സമീപിച്ചത്. എന്നാൽ ഇൻവിസിബിൾ ഹീറോ എന്ന ആശയം വിജയിക്കുമോ എന്ന സംശയത്തിൽ ഇരുവരും വിസമ്മതിച്ചപ്പോഴാണ് അനിൽ കപൂറിനെ തേടി വേഷമെത്തുന്നത്.

സോനത്തിന് മിസ്റ്റർ ഇന്ത്യയാകണം

നടിമാർക്ക് അക്കാലത്ത് നൽകിയിട്ടില്ലാത്ത തരത്തിലുള്ള ഉയർന്ന പ്രതിഫലമായിരുന്നു ശ്രീദേവി ആവശ്യപ്പെട്ടത് – പതിനൊന്നു ലക്ഷം രൂപ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അക്കാലത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി മിസ്റ്റർ ഇന്ത്യ മാറി.

റീമേക്ക് ചെയ്താൽ അതിൽ അച്ഛൻ ചെയ്ത മിസ്റ്റർ ഇന്ത്യയുടെ വേഷം തന്നെ ചെയ്യണം എന്നാണ് സോനത്തിന്റെ ആഗ്രഹം. ആണുങ്ങൾക്കു മാത്രമേ മിസ്റ്റർ ഇന്ത്യയാവാൻ പാടുള്ളോ? എന്താ ഒരു പെണ്ണ് ആ വേഷം ചെയ്താൽ എന്നാണ് സോനത്തിന്റെ ചോദ്യം.