Movie prime

എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡിന് കീഴടങ്ങി

SP Balasubramaniam ലക്ഷകണക്കിന് ആരാധകരുടെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് പ്രിയ ഗായകൻ എസ്.പി. ബാലസുബ്രമണ്യം വിടവാങ്ങി. ഏറെ നാളായി കോവിഡ് ബാധിതനായി ചെന്നൈ എം.ജി.എം.ആശുപത്രയിൽ ചികിത്സയിൽ ആയിരുന്നു.ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടെങ്കിലും ഇന്നലയോടെ വീണ്ടും വഷളാവുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1946 ജൂൺ മാസം 4 ന് മദ്രാസിലെ നെല്ലൊരിൽ ജനിച്ചു (ഇന്നത്തെ ആന്ധ്രാ).ഗായകൻ എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും നടന്,സംഗീത സംവിധായകന്, ഡബ്ബിങ് ആർട്ടിസ്റ്റ്,നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം. തെലുങ്ക് ,തമിഴ്,കന്നഡ,ഹിന്ദി,മലയാളം എന്നിവ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന More
 
എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡിന് കീഴടങ്ങി

SP Balasubramaniam

ലക്ഷകണക്കിന് ആരാധകരുടെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് പ്രിയ ഗായകൻ എസ്.പി. ബാലസുബ്രമണ്യം വിടവാങ്ങി. ഏറെ നാളായി കോവിഡ് ബാധിതനായി ചെന്നൈ എം.ജി.എം.ആശുപത്രയിൽ ചികിത്സയിൽ ആയിരുന്നു.ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടെങ്കിലും ഇന്നലയോടെ വീണ്ടും വഷളാവുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡിന് കീഴടങ്ങി

1946 ജൂൺ മാസം 4 ന് മദ്രാസിലെ നെല്ലൊരിൽ ജനിച്ചു (ഇന്നത്തെ ആന്ധ്രാ).ഗായകൻ എന്ന നിലയിലാണ് അറിയപ്പെടുന്നതെങ്കിലും നടന്‍,സംഗീത സംവിധായകന്‍, ഡബ്ബിങ് ആർട്ടിസ്റ്റ്,നിർമ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം. തെലുങ്ക് ,തമിഴ്,കന്നഡ,ഹിന്ദി,മലയാളം എന്നിവ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പ്രവർത്തന മണ്ഡലങ്ങൾ. 16 ഭാഷകളിലായി 40000 പാട്ടുകൾ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗാനങ്ങൾ ആലപിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ഈ അത്ഭുത കലാകാരന്‍റെ പേരിലാണ് .

6 നാഷണൽ അവാർഡുകൾ,25 ആന്ധ്ര പ്രദേശ് സംസ്ഥാന അവാർഡുകൾ ,6 ഫിലിം ഫെയർ അവാർഡുകൾ ഇത് കൂടാതെ അദ്ദേഹം സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തു 2012 ൽ എൻ.ടി.ആർ.നാഷണൽ അവാർഡും,2016 ൽ ഇന്ത്യൻ ഫിലിം പഴ്സനാലിട്ടി ഓഫ് ദി ഇയർ അവാർഡും അദ്ദേഹം നേടി.2001ൽ പത്മശ്രീയും, 2020-ൽ പത്മവിഭൂഷനും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.