Movie prime

അയ്യപ്പനും കോശിയും തെലുഗിൽ, പവൻ കല്യാണും റാണ ദഗ്ഗുബതിയും മുഖ്യ വേഷങ്ങളിൽ

Telugu വരാനിരിക്കുന്ന തെലുഗ് പ്രോജക്റ്റിൽ പവൻ കല്യാണുമൊത്ത് ഒന്നിച്ചഭിനയിക്കുമെന്ന് പ്രശസ്ത നടൻ റാണ ദഗ്ഗുബതി. മലയാളത്തിൽ വൻ വിജയമായി മാറിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ തെലുഗ് റീമേക്കാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യം അഭിനേതാക്കളോ അണിയറ പ്രവർത്തകരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിതാര എന്റർറ്റെയ്ൻമെന്റ്സ് ആണ്.Telugu അയ്യപ്പനും കോശിയും ഒഫീഷ്യൽ പേജിൽ പങ്കിട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ മാർച്ചിൽ നിർമാതാവ് സൂര്യദേവര നാഗവംശി More
 
അയ്യപ്പനും കോശിയും തെലുഗിൽ, പവൻ കല്യാണും റാണ ദഗ്ഗുബതിയും മുഖ്യ വേഷങ്ങളിൽ

Telugu
വരാനിരിക്കുന്ന തെലുഗ് പ്രോജക്റ്റിൽ പവൻ കല്യാണുമൊത്ത്
ഒന്നിച്ചഭിനയിക്കുമെന്ന് പ്രശസ്ത നടൻ റാണ ദഗ്ഗുബതി. മലയാളത്തിൽ വൻ വിജയമായി മാറിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ തെലുഗ് റീമേക്കാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യം അഭിനേതാക്കളോ അണിയറ പ്രവർത്തകരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിതാര എന്റർറ്റെയ്ൻമെന്റ്സ് ആണ്.Telugu

അയ്യപ്പനും കോശിയും ഒഫീഷ്യൽ പേജിൽ പങ്കിട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ മാർച്ചിൽ നിർമാതാവ് സൂര്യദേവര നാഗവംശി ചിത്രത്തിൻ്റെ റീമേക്ക് അവകാശങ്ങൾ വാങ്ങി എന്ന് പറയുന്നുണ്ട്. ” അയ്യപ്പനും കോശിയും തെലുഗിലും
വരുന്നു. അടുത്തിടെ അല വൈകുണ്ഠപുരംലോ നിർമിച്ച സൂര്യദേവര നാഗവംശിയാണ് ചിത്രത്തിൻ്റെ തെലുഗ് റീമേക്ക് അവകാശങ്ങൾ വാങ്ങിയത്” എന്നായിരുന്നു പോസ്റ്റ്.

പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന വാർത്ത അറിയിച്ചു കൊണ്ടുള്ള റാണയുടെ ട്വീറ്റ് ഇപ്രകാരമാണ്. “മറ്റൊരു യാത്ര ആരംഭിക്കുന്നു !! എത്ര സന്തോഷകരമാണിത് !! സിനിമാ വ്യവസായ രംഗത്തെ നിരവധി നക്ഷത്രങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്നു !! ഇപ്പോൾ ഞങ്ങളുടെ സ്വന്തം പവർ സ്റ്റാർ പവൻ കല്യാണുമൊത്ത് !! “

ടൈറ്റിൽ കഥാപാത്രങ്ങളായ അയ്യപ്പൻ നായരുടെയും കോശി കുര്യൻ്റെയും കഥയാണ് അകാലത്തിൽ അന്തരിച്ച സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും പറയുന്നത്. ജീവിതത്തിൽ ആകസ്മികമായി നടന്ന ഒരു സംഭവത്തെ തുടർന്ന് ഇരുവരുടേയും ജീവിതം വലിയൊരു വഴിത്തിരിവിൽ എത്തുന്നതാണ് കഥ.
കളങ്കമില്ലാത്ത പൊലീസുകാരനായ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ചിത്രത്തിൽ അവതരിപ്പിച്ചത്. വിരമിച്ച ആർമി ഹവിൽദാർ കോശി കുര്യൻ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് പ്രിഥ്വിരാജിൻ്റേത്.

അതേസമയം, പവൻ കല്യാണിൻ്റെ രണ്ട് സിനിമകളാണ് അടുത്തിടെ വരാനിരിക്കുന്നത്. ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുഗ്‌ റീമേക്കായ വക്കീൽ സാബ് റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ബോണി കപൂറും ‘ദിൽ’ രാജുവുമാണ് വക്കീൽ സാബിൻ്റെ നിർമാതാക്കൾ. നിവേത തോമസും അഞ്ജലിയും ആണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പിങ്കിന്റെ തമിഴ് റീമേക്കായ ‘നേർകൊണ്ട പാർവൈ’ യിൽ അജിത്ത് അഭിനയിച്ച അഭിഭാഷകന്റെ വേഷമാണ് തെലുഗിൽ പവൻ കല്യാൺ ചെയ്യുന്നത്.

പ്രസിദ്ധ നിർമാതാവ് കൃഷ് ജഗർലമുഡിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും ഈ വർഷം പവൻ കല്യാൺ അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തെ ഇതിവൃത്തമാക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും വേഷമിടുന്നു.

‘അഗ്നിയാതവാസി’ എന്ന ചിത്രത്തിലാണ് പവൻ കല്യാൺ അവസാനമായി അഭിനയിച്ചത്. രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രണ്ട് വർഷത്തോളമായി അഭിനയ രംഗത്തുനിന്നും വിട്ടു നിൽക്കുകയായിരുന്നു.
റാണയുടെ രണ്ട് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കാടൻ,
വിരാടപർവം എന്നീ ചിത്രങ്ങൾ ഉടൻ തിയേറ്ററുകളിൽ എത്തും.