Movie prime

തെലുഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് നസ്രിയ

Telugu തെലുഗ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. ഇൻസ്റ്റഗ്രാമിലൂടെ നസ്രിയ തന്നെയാണ് തെലുഗിൽ താൻ തുടക്കംകുറിക്കുന്നതിനെപ്പറ്റി ആരാധകരെ അറിയിച്ചത്. മലയാളത്തിൽ പതിമൂന്നും തമിഴിൽ അഞ്ചും ചിത്രങ്ങൾ ചെയ്ത നസ്രിയ, ടോളിവുഡ് താരമായ നാനിക്കൊപ്പമാണ് തെലുഗിൽ അരങ്ങേറ്റം കുറിക്കുന്നത്. ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവെച്ചത്. അതിശയങ്ങൾ കാഴ്ചവെയ്ക്കുന്ന ഒരു ഗംഭീര ടീമിനൊപ്പമാണ് തെലുഗിൽ ചുവടുവെയ്ക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. Telugu തെലുഗിൽ നസ്രിയയുടെ അരങ്ങേറ്റ More
 
തെലുഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് നസ്രിയ

Telugu
തെലുഗ്‌ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. ഇൻസ്റ്റഗ്രാമിലൂടെ നസ്രിയ തന്നെയാണ് തെലുഗിൽ താൻ തുടക്കംകുറിക്കുന്നതിനെപ്പറ്റി ആരാധകരെ അറിയിച്ചത്. മലയാളത്തിൽ പതിമൂന്നും തമിഴിൽ അഞ്ചും ചിത്രങ്ങൾ ചെയ്ത നസ്രിയ, ടോളിവുഡ് താരമായ നാനിക്കൊപ്പമാണ് തെലുഗിൽ അരങ്ങേറ്റം കുറിക്കുന്നത്. ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവെച്ചത്. അതിശയങ്ങൾ കാഴ്ചവെയ്ക്കുന്ന ഒരു ഗംഭീര ടീമിനൊപ്പമാണ് തെലുഗിൽ ചുവടുവെയ്ക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. Telugu

തെലുഗിൽ നസ്രിയയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ​​ആത്രേയയാണ്. ബ്രോചെ വരേവരുര, മെൻ്റൽ മാധിലോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് ആത്രേയ. പുതിയ ചിത്രത്തിൻ്റെ പേര് നവംബർ 21-ന് പ്രഖ്യാപിക്കും.

2006-ൽ മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് അഭിനയിച്ചത്. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച നേരം തമിഴിലും മലയാളത്തിലും വിജയമായിരുന്നു. ആര്യയ്‌ക്കൊപ്പം ആറ്റ്ലിയുടെ രാജ റാണിയിലും ധനുഷിനൊപ്പം നയാണ്ടിയിലും അഭിനയിച്ചു.

ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് നസ്രിയ കാഴ്ചവെച്ചത്. രണ്ടും ബോക്സ് ഓഫീസിൽ വൻവിജയം നേടി. ഫഹദ് ഫാസിലുമായുള്ള വിവാഹത്തെ തുടർന്ന് നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2014-ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ശ്രദ്ധേയമായ മറ്റൊരു ചിത്രം ഫഹദിനൊപ്പം അഭിനയിച്ച ട്രാൻസ് ആണ്.

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നിരവധി അഭിനേതാക്കൾ ടോളിവുഡിൽ വിജയം കൈവരിച്ചിട്ടുണ്ട്. അൽഫോൻസ് പുത്രൻ്റെ പ്രേമത്തിൽ(2015) മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരൻ പ്രേമത്തിൻ്റെ തെലുഗ് റീമേക്കിനു പുറമേ എട്ട് ചിത്രങ്ങളിൽ കൂടി വേഷമിട്ടു.

മഹാനടി എന്ന ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷം ചെയ്താണ് ദുൽഖർ സൽമാൻ തെലുഗിൽ തുടക്കമിട്ടത്. മലയാള ചലച്ചിത്രമായ ഗീതാഞ്ജലിയിലൂടെ അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷിന് ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിക്കൊടുത്ത ചിത്രമാണ് മഹാനടി. പെൻഗ്വിൻ, മിസ്സ് ഇന്ത്യ തുടങ്ങി നിരവധി ചിത്രങ്ങളിലും കീർത്തി പിന്നീട് അഭിനയിച്ചു.

ടോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിലൊരാളാണ് നാനി. അടുത്തിടെ ആമസോൺ പ്രൈമിൽ വന്ന നാനിയുടെ വി എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ടക്ക് ജഗദീഷ് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ജഗപതി ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ സംക്രിത്യൻ സംവിധാനം ചെയ്യുന്ന ശ്യാം സിംഗ റോയിയാണ് നാനിയുടെതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.