Movie prime

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഏപ്രിലിലേക്ക് മാറ്റിവെച്ചു

2021 -ൽ നടത്താനിരുന്ന ഗോള്ഡന് ഗ്ലോബ് പുരസ്കാര ചടങ്ങുകൾ മാറ്റി വച്ചു. കോവിഡ് 19 നെ തുടർന്നാണ് ചടങ്ങുകൾ മാറ്റി വച്ചത് . വർഷത്തിന്റെ തുടക്കത്തിലാണ് ഗോള്ഡന് ഗ്ലോബ് പുരസ്കാര ചടങ്ങുകൾ അരങ്ങേറുന്നത്. ജനുവരി മാസത്തിലാകും നടക്കുക. കൊറോണ ഭീതി നിലനില്ക്കുന്ന സാഹചര്യത്തിൽ ചടങ്ങുകൾ നടത്തുവാൻ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് 2021 ഏപ്രിലിലേയ്ക്ക് പുരസ്ക്കാര ചടങ്ങുകൾ മാറ്റിവയ്ക്കുന്നതായി സംഘാടകരായ ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് അറിയിച്ചു . ഗോള്ഡന് ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്ഡ് ചടങ്ങുകളുടെ തുടക്കം. More
 
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഏപ്രിലിലേക്ക് മാറ്റിവെച്ചു

2021 -ൽ നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകൾ മാറ്റി വച്ചു. കോവിഡ് 19 നെ തുടർന്നാണ് ചടങ്ങുകൾ മാറ്റി വച്ചത് . വർഷത്തിന്റെ തുടക്കത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകൾ അരങ്ങേറുന്നത്. ജനുവരി മാസത്തിലാകും നടക്കുക. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ ചടങ്ങുകൾ നടത്തുവാൻ ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് 2021 ഏപ്രിലിലേയ്ക്ക് പുരസ്‌ക്കാര ചടങ്ങുകൾ മാറ്റിവയ്ക്കുന്നതായി സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു . ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം.

അടുത്ത വർഷം നടത്താൻ ഇരുന്ന ഓസ്കാർ കോവിഡിനെ തുടർന്ന് മാറ്റിവച്ചിരുന്നു .ഓസ്കാർ എല്ലാ വർഷവും ഫെബ്രുവരി മാസത്തിലാണ് നടത്താറ് . 2021 ഫെബ്രുവരി 28 ന് നടത്താൻ തീരുമാനിച്ചിരുന്ന ഓസ്കാർ ഏപ്രിൽ 25-ലേയ്ക്ക് മാറ്റി. ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ സമസ്ത മേഖലയിലും വൻ പ്രതിസന്ധിയാണ് നേരിട്ടോണ്ടിരിക്കുന്നത് . സിനിമ രംഗത്തെയും കോവിഡ് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാർഡുകളുടെ നിയമത്തിൽ ചില മാറ്റങ്ങളും ഇളവുകളും കൊണ്ട് വന്നിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് അവാർഡിനായി അയയ്ക്കുന്ന ചിത്രങ്ങൾ സ്വന്തം രാജ്യത്തെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചവയാകണമെന്നുണ്ട്. എന്നാൽ ഈ നിയമം വരുന്ന അവാർഡ് ചടങ്ങിന് ബാധകമല്ല. അതുപോലെ ഓസ്‌കാറിന്‌ അപേക്ഷിക്കുന്ന ചിത്രങ്ങൾ ലോസ് ആഞ്ചലസിലുള്ള സിനിമ തിയറ്ററില്‍ പ്രദർശിപ്പിക്കണമെന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്.