Movie prime

‘ട്രെയിൻ ടു ബുസാൻ’ രണ്ടാം ഭാഗം ഈ മാസം ഇന്ത്യയിൽ

യോൺ സാങ്-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സോംബി ത്രില്ലർ “പെനിൻസുല” നവംബർ 27 ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സീ സ്റ്റുഡിയോയും ക്രോസ് പിക്ചേഴ്സും അറിയിച്ചു. യോൺ സംവിധാനം ചെയ്ത 2016 ലെ സൂപ്പർഹിറ്റ് സോംബി ചിത്രമായ “ട്രെയിൻ ടു ബുസാൻ” ന്റെ തുടർച്ചയാണ് “പെനിൻസുല”. കൊറോണ വൈറസ് കണ്ടെയ്ൻമെന്റ്റ് സോണിന് പുറത്ത് തിയേറ്ററുകളും മൾട്ടിപ്ലക്സുകളും നവംബർ 5 മുതൽ വീണ്ടും തുറക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനുള്ള More
 
‘ട്രെയിൻ ടു ബുസാൻ’ രണ്ടാം ഭാഗം ഈ മാസം ഇന്ത്യയിൽ

യോൺ സാങ്-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സോംബി ത്രില്ലർ “പെനിൻസുല” നവംബർ 27 ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സീ സ്റ്റുഡിയോയും ക്രോസ് പിക്ചേഴ്സും അറിയിച്ചു. യോൺ സംവിധാനം ചെയ്ത 2016 ലെ സൂപ്പർഹിറ്റ് സോംബി ചിത്രമായ “ട്രെയിൻ ടു ബുസാൻ” ന്റെ തുടർച്ചയാണ് “പെനിൻസുല”.

കൊറോണ വൈറസ് കണ്ടെയ്ൻമെന്റ്റ് സോണിന് പുറത്ത് തിയേറ്ററുകളും മൾട്ടിപ്ലക്സുകളും നവംബർ 5 മുതൽ വീണ്ടും തുറക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനുള്ള തീരുമാനം.

കോവിഡ്-19 ലോക്ക്ഡൗണിന് ശേഷം കൊറിയയിലെ തിയറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ കൊറിയൻ ബോക്സ് ഓഫീസിൽ ഹിറ്റായ ചിത്രമാണ് പെനിൻസുല. കൊറിയൻ ഉപദ്വീപിലെ സോംബികൾ നിറഞ്ഞ തരിശുഭൂമിയിൽ നിന്ന് പണം നിറച്ച ഒരു ട്രക്ക് വീണ്ടെടുക്കാൻ ഒരു മുൻ സൈനികനെയും സംഘത്തെയും സർക്കാർ അയയ്ക്കുകയും തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.”ട്രെയിൻ ടു ബുസാൻ”ൽ കാണിച്ചിരിക്കുന്ന പോലെ സോംബി ആക്രമണം നടന്ന ശേഷം കൊറിയ എങ്ങനെയായിരിക്കുമെന്നും ഏത് തരത്തിലുള്ള സാഹചര്യങ്ങൾ അനാവരണം ചെയ്യുമെന്നും താൻ ചിന്തിച്ചിട്ടുണ്ടെന്ന് സംവിധായകൻ യോൺ പറഞ്ഞു.

“ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നുള്ള അഭ്യർത്ഥനയുടെയും പ്രതീക്ഷകളുടെയും പര്യവസാനം കൂടിയാണീ ചിത്രം. യുക്തിസഹമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന ആധുനിക മനുഷ്യർ ക്രൂരതയും വ്യത്യസ്ത മനുഷ്യത്വവും ഉൾക്കൊള്ളുന്ന ഒരു പുതിയ ലോകത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ഈ ചിത്രത്തിൽ കാണാൻ സാധിക്കും” സംവിധായകൻ പറഞ്ഞു.കൊറിയൻ സിനിമകൾക്ക് ഇന്ത്യയിൽ ആരാധകരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും ഇതിന് മുൻപ് ഇറങ്ങിയ പല കൊറിയൻ ചിത്രങ്ങളും അതിന്റെ തെളിവാണ്.

“പെനിൻസുല” ആ അനുഭവത്തെ മികച്ചതാക്കുമെന്നും സീ സ്റ്റുഡിയോയുടെ സിഇഒ ഷാരിക് പട്ടേൽ അഭിപ്രായപ്പെട്ടു. ഈ വർഷം ഞങ്ങളുടെ പ്രേക്ഷകർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളിലൊന്നായിരിക്കും ഈ സിനിമയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പട്ടേൽ കൂട്ടിച്ചേർത്തു.

പെനിൻസുല കാൻ ഔദ്യോഗിക ഫിലിം ഫെസ്റ്റിവൽ 2020ൽ തെരഞ്ഞെടുത്തിരുന്നു. കാനിൽ ലോക പ്രീമിയറായി ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കൊറോണ വ്യാപനം കാരണം അത് നടന്നില്ല.