Movie prime

‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക്

urumbukal urangarilla ഉറുമ്പുകള് ഉറങ്ങാറില്ല എന്ന മലയാള ചലച്ചിത്രം തമിഴിൽ റീമേക്കിന് ഒരുങ്ങുന്നു. 2015-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിനയ് ഫോർട്ടാണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യംചെയ്തിരിക്കുന്നത്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത ജിജു അശോകൻ തന്നെയാണ് തമിഴിലും ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രം തമിഴിൽ റീമേക്കിന് ഒരുങ്ങുന്ന കാര്യം ജിജു തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. urumbukal urangarilla ഉറുമ്പുകൾ.. തമിൾ….. ഉടൻ…..എന്ന അടിക്കുറുപ്പോടെ ചിത്രത്തിന്റെ പോസ്റ്ററും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്ത്തിയായി കഴിഞ്ഞു. അധികം താമസിക്കാതെ തന്നെ ചിത്രത്തിലേക്ക് More
 
‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക്

urumbukal urangarilla

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന മലയാള ചലച്ചിത്രം തമിഴിൽ റീമേക്കിന് ഒരുങ്ങുന്നു. 2015-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിനയ് ഫോർട്ടാണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യംചെയ്തിരിക്കുന്നത്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത ജിജു അശോകൻ തന്നെയാണ് തമിഴിലും ചിത്രം അണിയിച്ചൊരുക്കുന്നത്.

ചിത്രം തമിഴിൽ റീമേക്കിന് ഒരുങ്ങുന്ന കാര്യം ജിജു തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. urumbukal urangarilla

ഉറുമ്പുകൾ.. തമിൾ….. ഉടൻ…..എന്ന അടിക്കുറുപ്പോടെ ചിത്രത്തിന്റെ പോസ്റ്ററും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. അധികം താമസിക്കാതെ തന്നെ ചിത്രത്തിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കും. ചിത്രത്തിന്റെ ഷൂട്ടിങ്ങും വേഗം തുടങ്ങാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവർത്തകർ.

ഉറുമ്പുകൾ…. തമിൾ….. ഉടൻ…….. !🙏🙏❤

Posted by Jiju Asokan on Sunday, 2 August 2020

അഞ്ച് കള്ളന്മാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത് . വളരെ രസകരമായ കഥാതന്തുവിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കമലം ഫിലിംസിന്‍റെ ബാനറിൽ ടി ബി രഘുനാഥനാണ് മലയാളത്തിൽ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വിനയ് ഫോർട്ടിനെ കൂടാതെ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസും ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ലാൽ, അജു വർഗ്ഗീസ്,കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീജിത്ത് രവി, അനന്യ, വനിതാ കൃഷ്ണചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.