Movie prime

Video /  യുഗാന്ത്യം

 

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ ഇനി ഓർമ്മ.

ന്യൂമോണിയ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബോളിവുഡിലെ സുവർണ്ണ കാലഘട്ടത്തെ മുന്നോട്ടു നയിച്ച ദിലീപ്കുമാർ വിട വാങ്ങിയതോടെ ബോളിവുഡിൽ ഒരു യുഗാന്ത്യമാണ് ഉണ്ടായിരിക്കുന്നത്. ആറു പതിറ്റാണ്ട് നീണ്ട തന്റെ അഭിനയജീവിതത്തിൽ 65 സിനിമകളിലാണ് ദിലീപ്കുമാർ അഭിനയിച്ചത്.

വിഷാദ നായകൻ എന്ന ഖ്യാതി സ്വന്തമാക്കിയ ദിലീപ് കുമാർ ആ വിഷാദം വ്യക്തി ജീവിതത്തിലും പിന്തുടരുന്നു എന്ന് മനസ്സിലാക്കിയതോടെ മറ്റു വേഷങ്ങളിലേക്ക് ചുവടുമാറ്റി. അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ചു അഭിനയത്തിലേക്ക് റിയലിസം കൊണ്ടുവന്ന മഹാനടനാണ് ദിലീപ്കുമാർ.