Movie prime

“സാമൂഹിക അകലം പാലിക്കുന്നത് നമ്മെ ഒത്തുചേരുന്നതിൽ നിന്ന് തടയുന്നില്ല”; ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമന്‍റെ ശക്തമായ വീഡിയോ സന്ദേശം

പ്രതീക്ഷയുടെ സ്വരത്തിന് മോര്ഗന് ഫ്രീമന്റെ ശബ്ദമായിരിക്കും. അത്രയ്ക്കും ശക്തമാണ് വീഡിയോയിലൂടെ അദ്ദേഹത്തിന്റെ സന്ദേശം അദ്ദേഹത്തിന്റെ തന്നെ സ്വരത്തില് കേള്ക്കുമ്പോള്. ലോകം ഈ മഹാമാരിയെ നേരിടുമ്പോള് ഐതിഹാസിക നടന് കൊറോണ വൈറസിനെ ചെറുത്ത് നിര്ത്തുന്നതില് ലോകത്തിനു നന്ദി പറയുകയാണ് ട്വിറ്ററിലൂടെ. “ഞാന് കണ്ടതില് വെച്ച് ഏറ്റവും മോശം കാലഘട്ടത്തിലൂടെ ലോകം കടന്നു പോകുന്നത്. നമ്മുടെ ജീവനിലും സാമ്പത്തിക നിലയിലും നമുക്ക് ഭയമുണ്ട്, അതിലും മോശമെന്നവണ്ണം നമ്മള് ഇപ്പോള് ഒറ്റപ്പെട്ട് കഴിയുകയുമാണ്. സ്നേഹിക്കുന്നവരെ അകന്നു കഴിയുക നമുക്ക് പ്രയാസമാണ്”, 2 More
 
“സാമൂഹിക അകലം പാലിക്കുന്നത് നമ്മെ ഒത്തുചേരുന്നതിൽ നിന്ന് തടയുന്നില്ല”; ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമന്‍റെ ശക്തമായ വീഡിയോ സന്ദേശം

പ്രതീക്ഷയുടെ സ്വരത്തിന് മോര്‍ഗന്‍ ഫ്രീമന്‍റെ ശബ്ദമായിരിക്കും. അത്രയ്ക്കും ശക്തമാണ് വീഡിയോയിലൂടെ അദ്ദേഹത്തിന്‍റെ സന്ദേശം അദ്ദേഹത്തിന്‍റെ തന്നെ സ്വരത്തില്‍ കേള്‍ക്കുമ്പോള്‍. ലോകം ഈ മഹാമാരിയെ നേരിടുമ്പോള്‍ ഐതിഹാസിക നടന്‍ കൊറോണ വൈറസിനെ ചെറുത്ത് നിര്‍ത്തുന്നതില്‍ ലോകത്തിനു നന്ദി പറയുകയാണ്‌ ട്വിറ്ററിലൂടെ.

“ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം കാലഘട്ടത്തിലൂടെ ലോകം കടന്നു പോകുന്നത്. നമ്മുടെ ജീവനിലും സാമ്പത്തിക നിലയിലും നമുക്ക് ഭയമുണ്ട്, അതിലും മോശമെന്നവണ്ണം നമ്മള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട് കഴിയുകയുമാണ്. സ്നേഹിക്കുന്നവരെ അകന്നു കഴിയുക നമുക്ക് പ്രയാസമാണ്”, 2 മിനിറ്റുള്ള വീഡിയോയില്‍ അദ്ദേഹം പറയുന്നു.

‘എന്‍റെ സുഹൃത്ത് നെല്‍സണ്‍ മണ്ടേല ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ പ്രധാമെന്നത് നാം ജീവിച്ചു എന്ന വസ്തുതയല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മള്‍ എന്ത് വ്യത്യാസം വരുത്തി എന്നതാണ്’. ഈ ദുര്‍ഘടം പിടിച്ച അവസ്ഥയിലും ആളുകള്‍ മുന്നോട്ടു വരുന്നു, സഹായം വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാനും സുപ്രധാന സേവനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ആളുകള്‍ സ്വന്തം ജീവന്‍ കയ്യില്‍പ്പിടിച്ചു മുന്നോട്ട് വരുന്നു. പല കമ്പനികളും ഫാക്ടറികളും അവരുടെ തനതായ ഉത്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തി വെച്ച് ജീവന്‍ രക്ഷാ മരുന്നുകള്‍ നിര്‍മ്മിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നു.”,

“അസ്ഥിരതയുടെയും ഭയത്തിൻറെയും ഈ സമയത്ത്‌, നിങ്ങൾ‌ക്ക് ചുറ്റും കാണുന്ന നന്മയെ അഭിനന്ദിക്കാന്‍ ഓർമ്മിക്കുക. സാമൂഹിക അകലം പാലിക്കുന്നത് നമ്മെ ഒത്തുചേരുന്നതിൽ നിന്ന് തടയുന്നില്ല. ഇത് കൂടുതൽ ബുദ്ധിമുട്ടാണെങ്കിലും, ദയവായി വീട്ടിൽ തന്നെ തുടരുക. നമ്മുടെ പുതിയ സാധാരണ അവസ്ഥ കണ്ടെത്താൻ നമ്മള്‍ പ്രവർത്തിക്കുമ്പോൾ, ശക്തവും പ്രത്യാശയോടെയും തുടരാൻ പരസ്പരം സഹായിക്കുക. മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ഏറ്റവും ശക്തമായ മാർഗമാണിത്. മണ്ടേല പറഞ്ഞതുപോലെ, അതാണ് ജീവിതത്തിൽ ശരിക്കും കണക്കാക്കുന്നത്. ” അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഇപ്പോഴത്തെ ലോകത്തിന്‍റെ അവസ്ഥയെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് നിരവധി ആരാധകര്‍ അദ്ദേഹത്തോടെ ട്വിറ്റെറില്‍ ചോദിച്ചിരുന്നു. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം വീഡിയോ ചെയ്തത്.