Movie prime

ഡബ്ല്യുസിസിക്കൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച് വിധു വിന്‍സെന്‍റ്

WCC വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള പ്രവർത്തനം താൻ അവസാനിപ്പിക്കുന്നതായി സംവിധായിക വിധു വിന്സെന്റ് .തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് വിധു വിന്സെന്റ് ഈ കാര്യം വ്യക്തമാക്കിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. wcc പലപ്പോഴും ഡബ്ല്യുസിസി യിലെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നല്കിരുന്നത് വിധുവാണ് . അതിനാൽ തന്റെ ഈ പോസ്റ്റ് മാധ്യമ പ്രവർത്തകർക്കുള്ള ഒരു അറിയിപ്പായി കാണാനും വിധു കുറിപ്പിൽ More
 
ഡബ്ല്യുസിസിക്കൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച്  വിധു വിന്‍സെന്‍റ്

WCC

വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള പ്രവർത്തനം താൻ അവസാനിപ്പിക്കുന്നതായി സംവിധായിക വിധു വിന്‍സെന്‍റ് .തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് വിധു വിന്‍സെന്‍റ് ഈ കാര്യം വ്യക്തമാക്കിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. wcc

പലപ്പോഴും ഡബ്ല്യുസിസി യിലെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നല്കിരുന്നത് വിധുവാണ് . അതിനാൽ തന്റെ ഈ പോസ്റ്റ് മാധ്യമ പ്രവർത്തകർക്കുള്ള ഒരു അറിയിപ്പായി കാണാനും വിധു കുറിപ്പിൽ പറയുന്നു. പ്രവർത്തനം അവസാനിപ്പിച്ചുയെങ്കിലും സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസിയുമായി യോജിപ്പിന്‍റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അവർ പറയുന്നു .

ഡബ്ല്യുസിസിക്കൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച്  വിധു വിന്‍സെന്‍റ്

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‍നങ്ങൾ പരിഹരിക്കാൻ ആരംഭിച്ച സംഘടനയാണ് ഡബ്ല്യുസിസി . സംഘടനയുടെ ആരംഭം മുതൽ വിധു വിന്‍സെന്‍റ് സജീവമാണ് . ഡബ്ല്യുസിസിയുടെ മിക്ക പ്രവർത്തനങ്ങളിലും വിധു വിന്‍സെന്‍റ് സജീവ സാന്നിധ്യമാണ്. സംഘടനയുടെ തുടക്കംമുതൽ ഉണ്ടായിരുന്ന മഞ്ജു വാര്യർ പിന്നീട് പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

വിധു വിന്‍സെന്‍റിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC…

Posted by Vidhu Vincent on Friday, 3 July 2020