Movie prime

വിജയ്‌ ചിത്രം ‘മാസ്റ്റർ’ കോപ്പിയടി വിവാദത്തിൽ

Vijay പൊങ്കൽ റിലീസിനായി ഒരുങ്ങി നില്ക്കുന്ന വിജയ് ചിത്രം മാസ്റ്റർ വിവാദക്കുരുക്കിൽ. കെ രംഗദാസ് എന്നയാളാണ് മാസ്റ്ററിൻ്റെ കഥ തൻ്റേതാണെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.തന്റെ കഥ ദക്ഷിണേന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2017 ഏപ്രിൽ 7-നാണ് കഥ രജിസ്റ്റർ ചെയ്തത്. കഥ മറ്റാരോ സിനിമയാക്കി. പത്രസമ്മേളനം വിളിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിജയ് ചിത്രം കുഴപ്പത്തിലാകുന്നത് ഇതാദ്യമല്ല. നേരത്തേ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ എന്ന More
 
വിജയ്‌ ചിത്രം ‘മാസ്റ്റർ’ കോപ്പിയടി വിവാദത്തിൽ

Vijay
പൊങ്കൽ റിലീസിനായി ഒരുങ്ങി നില്ക്കുന്ന വിജയ് ചിത്രം മാസ്റ്റർ വിവാദക്കുരുക്കിൽ. കെ രംഗദാസ് എന്നയാളാണ് മാസ്റ്ററിൻ്റെ കഥ തൻ്റേതാണെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.തന്റെ കഥ ദക്ഷിണേന്ത്യൻ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2017 ഏപ്രിൽ 7-നാണ് കഥ രജിസ്റ്റർ ചെയ്തത്. കഥ മറ്റാരോ സിനിമയാക്കി. പത്രസമ്മേളനം വിളിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വിജയ് ചിത്രം കുഴപ്പത്തിലാകുന്നത് ഇതാദ്യമല്ല. നേരത്തേ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സർക്കാർ എന്ന സിനിമയും റിലീസിന് മുമ്പ് പ്ലാജിയറിസം വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.Vijay

ഇതിനിടെ, പൊങ്കൽ റിലീസിനായി ഒരുങ്ങുന്ന മാസ്റ്ററിന് വൻവരവേല്പ് നൽകാനാണ് വിജയ് ഫാൻസ് തയ്യാറെടുക്കുന്നത്. വളരെക്കാലത്തിനുശേഷം തങ്ങളുടെ നായകനെ ബിഗ് സ്‌ക്രീനിൽ കാണുന്നതിൻ്റെ ആവേശത്തിലാണ് വിജയ് ആരാധകർ. തിയേറ്ററുകളിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തെപ്പറ്റിയുള്ള ആശയക്കുഴപ്പമുണ്ടെങ്കിലും ആരാധകർ ചിത്രം കാണാൻ തയ്യാറെടുത്തു കഴിഞ്ഞു. മൾട്ടിപ്ലക്സുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനം കേന്ദ്ര നിർദേശത്തെ തുടർന്ന് പിൻവലിച്ചിട്ടുണ്ട്. പൊങ്കൽ പ്രമാണിച്ച് ഇളവുകൾ അനുവദിക്കണം എന്ന് വിജയ് തന്നെ അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ പകുതി സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിച്ചാൽ മതി എന്ന കേന്ദ്രനിർദേശം തന്നെ നടപ്പിലാവാനാണ് സാധ്യത.

ലോകേഷ് കനകരാജാണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ, വിജയ് സേതുപതി, ആൻഡ്രിയ, ശന്തനു, ഗൗരി കിഷൻ, അർജുൻ ദാസ്, മഹേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് സംഗീതം.