Movie prime

വിജയ് ചിത്രം ‘മാസ്റ്റർ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

vijay ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റർ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യും. ഏപ്രിലിൽ തിയേറ്റർ റിലീസ് ലക്ഷ്യമിട്ട് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കോവിഡ് മൂലമാണ് ചിത്രത്തിൻ്റെ പ്രദർശനം അനിശ്ചിതമായി നീണ്ടുപോയത്. പിന്നീട് വന്ന വാർത്ത 2021 ജനുവരിയിലേക്ക് റിലീസിങ്ങ് തീയതി മാറ്റിവെച്ചു എന്നായിരുന്നു. vijay പുതിയ റിപ്പോർട്ടുകൾ പ്രകാരം മാസ്റ്ററിൻ്റെ സ്ട്രീമിങ്ങ് അവകാശം നെറ്റ്ഫ്ലിക്സ് നേടിയിരിക്കുകയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരുന്നത്. വൻ തുകയ്ക്കാണ് സ്റ്റുഡിയോ ഉടമ ലളിത് കുമാർ More
 
വിജയ് ചിത്രം ‘മാസ്റ്റർ’   നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

vijay
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റർ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യും. ഏപ്രിലിൽ തിയേറ്റർ റിലീസ് ലക്ഷ്യമിട്ട് ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കോവിഡ് മൂലമാണ് ചിത്രത്തിൻ്റെ പ്രദർശനം അനിശ്ചിതമായി നീണ്ടുപോയത്. പിന്നീട് വന്ന വാർത്ത 2021 ജനുവരിയിലേക്ക് റിലീസിങ്ങ് തീയതി മാറ്റിവെച്ചു എന്നായിരുന്നു. vijay

പുതിയ റിപ്പോർട്ടുകൾ പ്രകാരം മാസ്റ്ററിൻ്റെ സ്ട്രീമിങ്ങ് അവകാശം നെറ്റ്ഫ്ലിക്സ് നേടിയിരിക്കുകയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരുന്നത്. വൻ തുകയ്ക്കാണ് സ്റ്റുഡിയോ ഉടമ ലളിത് കുമാർ ചിത്രം ഒടിടി പ്ലാറ്റ്ഫോമിന് വിറ്റതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

മാസ്റ്റർ ഒടിടി യിൽ പ്രദർശിപ്പിക്കില്ലെന്നും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്നും ഏതാനും മാസം മുമ്പ് സംവിധായകൻ ലോകേഷ് കനകരാജ് അവകാശപ്പെട്ടിരുന്നു. തിയേറ്ററുകൾ തുറക്കുന്നത് കാത്തിരിക്കുകയാണെന്നാണ് അന്ന് സംവിധായകൻ പറഞ്ഞത്.

നവംബർ 14-നാണ് മാസ്റ്ററിൻ്റെ ടീസർ റിലീസ് ചെയ്തത്. അന്നുമുതൽ ഇൻ്റർനെറ്റിലെ ട്രെൻഡിങ്ങ് വീഡിയോകളിൽ ഒന്നാം സ്ഥാനത്ത് മാസ്റ്റർ ഉണ്ട്. ആരാധകർക്കൊപ്പം ചലച്ചിത്ര നിരൂപകരുടെയും ശ്രദ്ധ ടീസറിന് ലഭിച്ചിരുന്നു.

സേവിയർ ബ്രിട്ടോ നിർമിക്കുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.