Movie prime

ടിക്ടോക്കിന് എതിരാളിയുമായി യുട്യൂബ്: ട്രെൻഡ് സെറ്ററാകാൻ ‘ഷോർട്ട്സ്’ വരുന്നു

ടിക് ടോക്കിന്റെ ആധിപത്യം തകർക്കാൻ യുട്യൂബ് ഒരുങ്ങുന്നു. ഹൃസ്വ വീഡിയോകൾക്കായി ‘ഷോർട്ട്സ്’ എന്ന ഒരു സെഗ്മെന്റ് യൂട്യൂബിൽ തുടങ്ങാനാണ് പദ്ധതി. ടിക് ടോക്കിലെ പോലെ സിനിമ ഡയലോഗുകളും മറ്റും എളുപ്പത്തിൽ ഇതിലൂടെ ലഭ്യമാകും. 2016ലാണ് ചൈനീസ് ആസ്ഥാനമായ ടിക് ടോക്ക് പുറത്തിറക്കിയെങ്കിലും 2018ലാണ് ലോകത്താകമാനം വൈറലായി മാറുന്നത്. അതിന് മുൻപ് ഡബ്സ്മാഷ് എന്ന ഒരു ആപ്പായിരുന്നു സ്മാർട്ട്ഫോൺ യൂസേഴ്സ് ഉപയോഗിച്ചിരുന്നത്. 3 സെക്കന്റ് മുതൽ 60 സെക്കന്റ് വരെയുള്ള വീഡിയോകളാണ് ടിക് ടോക്കിൽ ഉള്ളത്. ഏറ്റവും കൂടുതൽ More
 
ടിക്ടോക്കിന് എതിരാളിയുമായി യുട്യൂബ്: ട്രെൻഡ് സെറ്ററാകാൻ ‘ഷോർട്ട്സ്’ വരുന്നു

ടിക് ടോക്കിന്റെ ആധിപത്യം തകർക്കാൻ യുട്യൂബ് ഒരുങ്ങുന്നു. ഹൃസ്വ വീഡിയോകൾക്കായി ‘ഷോർട്ട്സ്’ എന്ന ഒരു സെഗ്മെന്റ് യൂട്യൂബിൽ തുടങ്ങാനാണ് പദ്ധതി. ടിക് ടോക്കിലെ പോലെ സിനിമ ഡയലോഗുകളും മറ്റും എളുപ്പത്തിൽ ഇതിലൂടെ ലഭ്യമാകും.

2016ലാണ് ചൈനീസ് ആസ്ഥാനമായ ടിക് ടോക്ക് പുറത്തിറക്കിയെങ്കിലും 2018ലാണ് ലോകത്താകമാനം വൈറലായി മാറുന്നത്. അതിന് മുൻപ് ഡബ്‌സ്‍മാഷ് എന്ന ഒരു ആപ്പായിരുന്നു സ്മാർട്ട്ഫോൺ യൂസേഴ്സ് ഉപയോഗിച്ചിരുന്നത്. 3 സെക്കന്റ് മുതൽ 60 സെക്കന്റ് വരെയുള്ള വീഡിയോകളാണ് ടിക് ടോക്കിൽ ഉള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സമൂഹ മാധ്യമ ആപ്പ് എന്ന പ്രത്യേകതയും ടിക് ടോക്കിനുണ്ട്.

റിപ്പോർട്ട് പ്രകാരം യുട്യൂബ് ഷോർട്ട്സ് ഈ വർഷം അവസാനത്തോട് കൂടിയേ പുറത്തിറങ്ങുകയുള്ളൂ.