pakistan
in

പാകിസ്താനിലെ മതപാഠശാലയിൽ സ്ഫോടനം, ഏഴുപേർ കൊല്ലപ്പെട്ടു

Pakistan

പാക്കിസ്താനിലെ മതപാഠശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ലേഡി റീഡിങ്ങ് ആശുപത്രിയിലേക്ക് മാറ്റി. ഏഴുപേർ കൊല്ലപ്പെട്ടതായും എഴുപതോളം പേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതായും ആശുപത്രി വക്താവ് അറിയിച്ചു.സ്‌ഫോടനം നടന്നത് ഒരു മദ്രസയിലാണ്. അജ്ഞാതരായ അക്രമികൾ പ്ലാസ്റ്റിക് ബാഗിലാണ് സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചുവെച്ചിരുന്നത്.

വടക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ പെഷവാറിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഇസ്ലാമിക് മതപാഠശാലയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നു.

സ്‌ഫോടനം നടക്കുമ്പോൾ ജാമിയ സുബൈരിയ മദ്രസയിലെ പ്രധാന ഹാളിൽ ഒരു പുരോഹിതൻ ഇസ്‌ലാമിന്റെ പ്രബോധനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ നടന്ന ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണം. വിശദാംശങ്ങൾ അറിവായിട്ടില്ല.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

one plus

വില കുറഞ്ഞ എൻ സീരീസ് ഫോണുകളുമായി വൺപ്ലസ്

online hearing

ന്യായാധിപരെ ഞെട്ടിച്ച് ഓൺലൈൻ ഹിയറിങ്ങിന് ഷർട്ടിടാതെ അഭിഭാഷകൻ