Movie prime

ഫേസ്ബുക്ക് നിറയെ പ്രോക്രസ്റ്റസിന്റെ കട്ടിലുകളാണെന്ന് ദീപ നിശാന്ത്

നമ്മളെഴുതുന്നതിനെ, പറയുന്നതിനെ അവരവരുടെ ഇരുമ്പു കട്ടിലുകൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുകയാണ്. അടിച്ചു പരത്തിയും ചില ഭാഗങ്ങൾ വെട്ടിക്കളഞ്ഞും കട്ടിലിന്റെ അളവിനൊപ്പിച്ചെടുക്കും. എങ്ങനെയായാലും ഉദ്ദേശം ഒന്നു തന്നെയാണ്. നവ മാധ്യമങ്ങളിൽ നിറയുന്ന പ്രോക്രസ്റ്റസിന്റെ കട്ടിലുകളെപ്പറ്റി ദീപാ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഗ്രീക്ക് പുരാണത്തിലെ ഒരു കഥാപാത്രം ആണ് പ്രോക്രസ്റ്റസ്. പ്രോക്രസ്റ്റസ് ഒരു രാക്ഷസനായിരുന്നു എന്നും, അതല്ല എലീസിയമിലേക്കുള്ള വഴിയിൽ സത്രം നടത്തിയിരുന്ന ഒരു ഇരുമ്പുപണിക്കാരനായിരുന്നു എന്നും എന്നും രണ്ടു വ്യാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്. സി ജെ തോമസിന്റെ ഒരു ലേഖനത്തിന്റെ പേര് തന്നെ More
 

നമ്മളെഴുതുന്നതിനെ, പറയുന്നതിനെ അവരവരുടെ ഇരുമ്പു കട്ടിലുകൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുകയാണ്. അടിച്ചു പരത്തിയും ചില ഭാഗങ്ങൾ വെട്ടിക്കളഞ്ഞും കട്ടിലിന്റെ അളവിനൊപ്പിച്ചെടുക്കും. എങ്ങനെയായാലും ഉദ്ദേശം ഒന്നു തന്നെയാണ്.

നവ മാധ്യമങ്ങളിൽ നിറയുന്ന പ്രോക്രസ്റ്റസിന്റെ കട്ടിലുകളെപ്പറ്റി
ദീപാ നിശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗ്രീക്ക് പുരാണത്തിലെ ഒരു കഥാപാത്രം ആണ് പ്രോക്രസ്റ്റസ്. പ്രോക്രസ്റ്റസ് ഒരു രാക്ഷസനായിരുന്നു എന്നും, അതല്ല എലീസിയമിലേക്കുള്ള വഴിയിൽ സത്രം നടത്തിയിരുന്ന ഒരു ഇരുമ്പുപണിക്കാരനായിരുന്നു എന്നും എന്നും രണ്ടു വ്യാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് നിറയെ പ്രോക്രസ്റ്റസിന്റെ കട്ടിലുകളാണെന്ന് ദീപ നിശാന്ത്

സി ജെ തോമസിന്റെ ഒരു ലേഖനത്തിന്റെ പേര് തന്നെ ‘പ്രോക്രസ്റ്റസിന്റെ കട്ടിൽ ‘ എന്നാണ്. അതിൽ പ്രോക്രസ്റ്റസ് രാക്ഷസനാണ്. അയാൾക്കൊരു കട്ടിലുണ്ട്. വഴിപോക്കരെ അയാൾ ആകർഷിച്ച് വിളിച്ച് തന്റെ ഇരുമ്പുകട്ടിലിൽ കിടത്തും. കിടക്കുന്ന യാത്രക്കാരന് കട്ടിലിന്റെ അത്ര നീളം ഇല്ലെങ്കിൽ, അയാളെ കൂടംകൊണ്ട് അടിച്ചു പരത്തിയും വലിച്ചു നീട്ടിയും കട്ടിലിന്റെ കൃത്യം നീളമാക്കും. കിടക്കുന്നവരുടെ നീളം കട്ടിലിനേക്കാൾ കൂടുതലാണെങ്കിൽ പുറത്തേക്ക് നിൽക്കുന്ന ഭാഗം മുറിച്ച് കളഞ്ഞ് കട്ടിലിന്റെ നീളത്തിന് ഒപ്പമാക്കും. എങ്ങിനെ വന്നാലും സത്രത്തിൽ കയറുന്നവരെല്ലാം കൊല്ലപ്പെടും എന്നർത്ഥം.

സി ജെയുടെ ലേഖനത്തിൽ, പ്രോക്രസ്റ്റസിനെ കൊല്ലുന്നത് കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെർക്കുലീസാണ്. വേറെ ചിലയിടത്ത് പിന്നീട് വായിച്ചിട്ടുള്ളത് എലീസിയമിൽനിന്നും ഏതൻസിലേക്കുള്ള തന്റെ ജൈത്രയാത്രക്കിടയിൽ ഈ സത്രത്തിലെത്തിയ തിസിയൂസ് എന്ന വീരനാണ് പ്രോക്രസ്റ്റസിനെ കൊല്ലുന്നതെന്നാണ്.

രണ്ട് പാഠഭേദങ്ങളിലും കട്ടിലുണ്ട്. പ്രോക്രസ്റ്റസുണ്ട്. വ്യക്തിപരമായി കുറേക്കൂടി യുക്തിഭദ്രമായി തോന്നിയിട്ടുള്ളത് സത്രം നടത്തുന്ന ഇരുമ്പുപണിക്കാരനായിരുന്നു പോക്രസ്റ്റസ് എന്ന കഥയാണ്. രാക്ഷസന്റെ അടുത്തേക്ക് വരുന്ന വഴിയാത്രക്കാരൻ എന്നത് ദഹിക്കാത്ത കാര്യമാണ്.

എന്തോ ആവട്ടെ…

ഇത്തരം കട്ടിലുകൾ ഫേസ് ബുക്ക് നിറയെയുണ്ട്. അതിനു പുറത്തുമുണ്ട്… നമ്മളെഴുതുന്നതിനെ, പറയുന്നതിനെ അവരവരുടെ ഇരുമ്പു കട്ടിലുകൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുകയാണ്. അടിച്ചു പരത്തിയും ചില ഭാഗങ്ങൾ വെട്ടിക്കളഞ്ഞും കട്ടിലിന്റെ അളവിനൊപ്പിച്ചെടുക്കും… എങ്ങനെയായാലും ഉദ്ദേശം ഒന്നു തന്നെയാണ്…

അഭിനവ പ്രോക്രസ്റ്റസുമാർ വലിച്ചു നീട്ടട്ടെ… (‘പ്രൊക്രസ്റ്റസ്’ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘വലിച്ചു നീട്ടുന്നവൻ’ എന്നാണ് ).

കട്ടിലിനുള്ളിൽ ഒതുങ്ങിക്കിടന്ന് ജീവൻ രക്ഷിച്ചെടുക്കാൻ നോക്കുക തന്നെ!

പ്രത്യയശാസ്ത്രക്കട്ടിലുകളുടെ കഥ പറയുന്ന വയലാറിന്റെ ‘പ്രോക്രസ്റ്റസ്’ എന്ന കവിത ഭംഗ്യന്തരേണ ഓർക്കുന്നു.