in

ബോബ് കിമ്മിറ്റ് ഫേസ് ബുക്കിൽ

ഫേസ് ബുക്കിൽ സ്വതന്ത്ര ഡയറക്റ്ററായി ബോബ് കിമ്മിറ്റ് ചുമതലയേല്ക്കുന്നു.  കമ്പനി മേധാവി മാർക്ക് സുക്കർബർഗാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. കൊറോണയെ പറ്റിയല്ലാത്ത മറ്റൊരു പ്രധാന വാർത്ത അറിയിക്കാനുണ്ട് എന്ന മുഖവുരയോടെയാണ് ഇതേപ്പറ്റിയുള്ള സുക്കർബർഗിൻ്റെ കുറിപ്പ് തുടങ്ങുന്നത്. അമേരിക്കൻ സർക്കാറിൽ ധനകാര്യ, ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളയാളാണ്  ബോബ് കിമ്മിറ്റ്.

നിരവധി പ്രസിഡണ്ടുമാർക്കൊപ്പം പ്രവർത്തിച്ചുള്ള പരിചയവുമുണ്ട്. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഉയർന്ന സ്ഥാനം വഹിച്ചിട്ടുള്ള ബോബ് കിമ്മിറ്റ് ജർമനിയിൽ അമേരിക്കൻ അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ ടെക്നോളജി മേഖലയിലും കിമ്മിറ്റ് പ്രശസ്തനാണ്.

സിലിക്കൺ വാലിയിലെ ഒരു പ്രമുഖ ടെക്നോളജി കമ്പനിയിൽ പ്രസിഡൻ്റായും ലേമെൻ ബ്രദേഴ്സിൽ മാനേജിങ്ങ് ഡയറക്റ്ററായും ടൈം വാർണർ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവായും അമേരിക്കൻ സേനയിൽ മേജർ ജനറലായും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ്‌, ടെക്നോളജി, പബ്ലിക് പോളിസി മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കിമ്മിറ്റിൻ്റെ കടന്നുവരവ് പ്രതീക്ഷാ നിർഭരമായാണ് താൻ നോക്കി കാണുന്നതെന്ന് സുക്കർബർഗ് അഭിപ്രായപ്പെട്ടു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്-19 മണത്ത് കണ്ടുപിടിക്കാൻ പട്ടികൾക്ക് പരിശീലനം നൽകുന്നു

30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി