Movie prime

സര്‍ക്കാർ ശമ്പളം നല്‍കുന്ന തസ്തികകളിലെല്ലാം പി എസ് സി വഴി സംവരണം പാലിച്ചു നിയമനം നല്‍കണം: ഡോ. ആസാദ്

Dr.Asad എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് വരുന്ന യുവതീയുവാക്കളും, റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട പതിനായിരക്കണക്കിന് ഉദ്യോഗാർഥികളും ഒരു തൊഴിലിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോഴാണ് സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന പിൻവാതിൽ നിയമനങ്ങളും, കൺസൾട്ടൻസി നിയമനങ്ങളുമായി ഒരു ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്നത്. ഒന്നിനുപിറകേ ഒന്നായി, പരീക്ഷാ നടത്തിപ്പിനു പുറമേ നിയമനകാര്യത്തിലും പി എസ് സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. Dr.Asad കുറിപ്പ് പൂർണരൂപത്തിൽ താഴെ …………… പി എസ് സി റാങ്ക്ലീസ്റ്റ് നില നില്ക്കെ, തസ്തികകള് ഒഴിഞ്ഞുകിടന്നാല് More
 
സര്‍ക്കാർ ശമ്പളം നല്‍കുന്ന തസ്തികകളിലെല്ലാം പി എസ് സി വഴി സംവരണം പാലിച്ചു നിയമനം നല്‍കണം: ഡോ. ആസാദ്

Dr.Asad

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് വരുന്ന യുവതീയുവാക്കളും, റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട പതിനായിരക്കണക്കിന് ഉദ്യോഗാർഥികളും ഒരു തൊഴിലിനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോഴാണ് സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന പിൻവാതിൽ നിയമനങ്ങളും, കൺസൾട്ടൻസി നിയമനങ്ങളുമായി ഒരു ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്നത്. ഒന്നിനുപിറകേ ഒന്നായി, പരീക്ഷാ നടത്തിപ്പിനു പുറമേ നിയമനകാര്യത്തിലും പി എസ് സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്.

Dr.Asad

കുറിപ്പ് പൂർണരൂപത്തിൽ താഴെ

……………

പി എസ് സി റാങ്ക്ലീസ്റ്റ് നില നില്‍ക്കെ, തസ്തികകള്‍ ഒഴിഞ്ഞുകിടന്നാല്‍ ആ ഒഴിവുകളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമോ?

തസ്തികകള്‍ ഒഴിഞ്ഞു കിടക്കെ, അതേ തസ്തികയിലേക്കുള്ള റാങ്ക്ലീസ്റ്റ് കാലാവധി കഴിഞ്ഞെന്ന പേരില്‍ റദ്ദാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെന്തുകൊണ്ടാണ്?

നിയമനം നല്‍കാത്തതുകൊണ്ടുമാത്രം ഒഴിവുള്ള തസ്തികകളില്‍ റാങ്കുലീസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവകാശം ഇല്ലാതാവില്ല. നിയമനം നല്‍കാത്തത് എന്തുകൊണ്ടെന്നത് സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യമാണ്.

കൂടുതല്‍ തൊഴില്‍ മേഖലകള്‍ പി എസ് സി നിയമനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക നിയമനം മുതല്‍ സര്‍വ്വകലാശാലാ അദ്ധ്യാപക നിയമനം വരെ. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ശംബളം നല്‍കുന്ന തസ്തികകളില്‍ മുഴുവന്‍ പി എസ് സി വഴി സംവരണം പാലിച്ചു നിയമനം നല്‍കാനാവണം. അതിനു പി എസ് സി കാര്യക്ഷമത ഉറപ്പാക്കണം.

ഇപ്പോള്‍ പി എസ് സിയുമായി ഉയര്‍ന്നു വന്ന പരാതികള്‍ അന്വേഷിക്കേണ്ടതുണ്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ ആ സ്ഥാപനത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന മട്ടിലാണ്. അതുകൊണ്ട് തൊഴില്‍ തേടുന്നവര്‍ പി എസ് സിയെ തിരുത്താന്‍ മുന്നിട്ടിറങ്ങണം.