Movie prime

കോവിഡിൻ്റെ മറവിൽ കേന്ദ്രസർക്കാരിന്റെ തട്ടിപ്പ്

facebook post എൻവയോൺമെൻ്റ് ഇംപാക്റ്റ് അസസ്മെൻ്റ് 2006 (ഇഐഎ 2006) പിൻവലിക്കാനും തൽസ്ഥാനത്ത് ഇഐഎ 2020 കൊണ്ടുവരാനും ലക്ഷ്യമിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ആഗസ്റ്റ് അവസാനം വരെ നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന ആവശ്യത്തെ തളളി ജൂൺ 30 വരെ മാത്രം എന്ന കർക്കശ നിലപാടിലാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. കോവിഡ് പ്രതിസന്ധി മറയാക്കി, ഏറെ പ്രാധാന്യമുള്ള ഒരു നിയമത്തെ സംബന്ധിച്ച് വിപുലമായ ചർച്ച More
 
കോവിഡിൻ്റെ മറവിൽ കേന്ദ്രസർക്കാരിന്റെ തട്ടിപ്പ്
facebook post
എൻവയോൺമെൻ്റ് ഇംപാക്റ്റ് അസസ്മെൻ്റ് 2006 (ഇഐഎ 2006) പിൻവലിക്കാനും തൽസ്ഥാനത്ത് ഇഐഎ 2020 കൊണ്ടുവരാനും ലക്ഷ്യമിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ആഗസ്റ്റ് അവസാനം വരെ നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്ന ആവശ്യത്തെ തളളി ജൂൺ 30 വരെ മാത്രം എന്ന കർക്കശ നിലപാടിലാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. കോവിഡ് പ്രതിസന്ധി മറയാക്കി, ഏറെ പ്രാധാന്യമുള്ള ഒരു നിയമത്തെ സംബന്ധിച്ച് വിപുലമായ ചർച്ച ഉയർന്നു വരാതിരിക്കാനുള്ള നിഗൂഢ നീക്കമാണ് സർക്കാർ നടത്തുന്നത്.
ഫേസ് ബുക്ക് പോസ്റ്റിൽ കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിച്ച് പരിസ്ഥിതി പ്രവർത്തകനും നിയമ വിദഗ്ധനുമായ അഡ്വ. ഹരീഷ് വാസുദേവൻ
പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം
……….
പരിസ്ഥിതി ആഘാത പഠനങ്ങളെപ്പറ്റി ഇൻഡ്യയിൽ ഉള്ള ഏക നിയമമായ EIA 2006 പിൻവലിക്കാനും എല്ലാ നിയമലംഘകർക്കും അനുമതി നൽകാനും പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള അവസരം വെട്ടിക്കുറച്ചും ആണ് EIA 2020 എന്ന പേരിൽ കരട് വിജ്ഞാപനം കോവിഡ് കാലത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയത്. എതിർപ്പ് ഉള്ളവർക്ക് പഠിച്ചു എതിർപ്പ് അറിയിക്കാം.
ഏപ്രിലിൽ ആയിരുന്നു അവസാന തീയതി. BJP MP മാരും പ്രതിപക്ഷ MP മാരും ഒരുപോലെ പരസ്യമായി എതിർത്തപ്പോൾ അവസാന തീയതി ജൂൺ 30 ആയി നീട്ടി. ഇത്രയേറെ പ്രാധാന്യമുള്ള ഒരു നിയമനിർമ്മാണം, പാർലമെന്റ് കാണാതെ ഇറക്കുമ്പോൾ ജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായമെങ്കിലും പരിഗണിക്കാൻ കാലാവധി ആഗസ്റ്റ് വരെ നീട്ടണമെന്ന്
നൂറുകണക്കിന് ആളുകളാണ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയതായി അറിയില്ല.
വകുപ്പ് ഉദ്യോഗസ്ഥർ ഇത് ആഗസ്റ്റ് വരെ നീട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മന്ത്രി പ്രകാശ് ജാവദേക്കർ അത് നിരസിച്ച് ജൂൺ 30 ആയി നിജപ്പെടുത്തി.
കോർപ്പറേറ്റുകൾക്ക് BJP സഹായം ചെയ്തു കൊടുക്കുന്നതിനെതിരെ സംസ്ഥാനത്തെ MP മാരുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് എന്താണ്? ഭരണഘടനയിൽ പരിസ്ഥിതി ഒരു സംസ്ഥാനവിഷയം കൂടിയാണ്.
കോവിഡ് കാലത്ത്, കത്ത് അയച്ചാൽ ഡൽഹിയിൽ കിട്ടാത്ത, പോസ്റ്റ് ഓഫീസ് പോലും പൂർണ്ണമായി പ്രവർത്തനം നടത്താത്ത കാലത്ത്, ജാവദേക്കർ എന്തിനാണ് ജൂൺ 30 നു അഭിപ്രായങ്ങൾക്കുള്ള വാതിൽ അടയ്ക്കുന്നത്? ആർക്ക് വേണ്ടിയാണ്??