Joy Mathew
in

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളുമെന്ന് ജോയ്മാത്യു

Joy Mathew

ഫേസ് ബുക്കിലൂടെ രൂക്ഷമായ വിമർശനമാണ് ജോയ്മാത്യു ഉന്നയിക്കുന്നത്. സർക്കാർ പദ്ധതികൾ പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഹാബിറ്റാറ്റിന് നല്കാനുള്ള പണം സർക്കാർ നല്കുന്നില്ല എന്ന് പരാതി പറഞ്ഞു കൊണ്ടുള്ള  പ്രശസ്ത ആർകിടെക്റ്റും പദ്മശ്രീ ജേതാവുമായ ശങ്കറിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൻ്റെ ചുവടുപിടിച്ചാണ് ജോയ്മാത്യുവിൻ്റെ രൂക്ഷവിമർശനം. യോഗ്യതയില്ലാത്ത കമ്പനികൾക്ക് കരാർ നേടിക്കൊടുത്ത് കോടികൾ കമ്മീഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണി മുഴുമിപ്പിച്ച സർക്കാർ കെട്ടിടങ്ങളുടെ  പണിക്കൂലിയായ  കോടിക്കണക്കിനു രൂപ നല്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.Joy Mathew

പോസ്റ്റ് പൂർണരൂപത്തിൽ താഴെ

 ……….

സ്വർണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയാണ് മലയാളി.

ഇത്രയും പറയാൻ കാര്യം, ഇന്നലെ രാത്രി എന്റെ കാഴ്ചയിൽ തടഞ്ഞ ദുഖകരമായ  ഒരു വീഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആർക്കിടെക്ടാണ് ശങ്കർ. ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതികളുടെ അമരക്കാരൻ. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന  പാവപ്പെട്ടവർക്ക് പാർപ്പിടം എന്ന സങ്കല്പം യാഥാർഥ്യമാക്കിയ ആൾ.

മാറിമാറി വന്ന ഗവർമ്മന്റുകൾക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവർക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി  നിർമ്മിച്ച് നൽകിയിട്ടുള്ളത്. കൂടാതെ ഗവർമ്മെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങൾ ഏറ്റവും ചെലവ് കുറച്ചും  കാലാവസ്ഥാനയോജ്യമായ രീതിയിലും, പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിർമ്മിച്ച് നൽകി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവർന്മെൻ്റ് പദ്മശ്രീ നൽകി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മൾ അറിയുക.

ഭരണം എന്നാൽ പോലീസിനെവിട്ട് പേടിപ്പിക്കുകയാണെന്ന്  തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു, തൊഴിലാളികൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു .

യോഗ്യതയില്ലാത്ത കമ്പനികൾക്ക് കരാർ നേടിക്കൊടുത്ത് കോടികൾ കമ്മീഷൻ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതിനാലാവാം ശങ്കർ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവർമ്മെന്റ് കെട്ടിടങ്ങളുടെ  പണിക്കൂലിയായ  കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത്.

ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി അറിയുക. കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യർക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ടേ, സാർ ?

അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്ന വാമനൻ ആകരുത് താങ്കൾ എന്നുകൂടി അപേക്ഷിക്കട്ടെ.

അധികാരത്തിൽ കയറിയപ്പോൾ “ഓരോ ഫയലിന്  പുറകിലും ഒരു ജീവിതമുണ്ട് ” എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ 

പക്ഷെ ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്.

അതിനാൽ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

amit shah

ആഭ്യന്തരമന്ത്രി അമിത്ഷാ എയിംസിൽ 

pm cares

പി എം കെയേഴ്സ് എൻഡിആർഎഫിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി