Facebook
അധികാരത്തിൻ്റെ അനീതി ശാസ്ത്രങ്ങളോട് ഒറ്റക്കെട്ടായി കലാപത്തിലേർപ്പെടാൻ ആഹ്വാനം ചെയ്ത് മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി എസ് ശാരദക്കുട്ടി ഫേസ്ബുക്കിൽ. ജീവിക്കാൻ പരസ്പരം പ്രേരണയാവണമെന്നും മുങ്ങാൻ പോകുന്നവളെ ചുറ്റിപ്പിടിച്ച് ഇരട്ടി ശക്തിയിൽ തുഴയണമെന്നുമുള്ള വാക്കുകളോടെയാണ് എഴുത്തുകാരി തൻ്റെ വനിതാ ദിന സന്ദേശം പങ്കുവെയ്ക്കുന്നത്. Facebook
ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് താഴെ
ജീവിക്കാൻ പരസ്പരം പ്രേരണയാവുക. മുങ്ങാൻ പോകുന്നവളെ ചുറ്റിപ്പിടിച്ച് ഇരട്ടി ശക്തിയിൽ തുഴയുക. അധികാരത്തിന്റെ അനീതി ശാസ്ത്രങ്ങളോട് അങ്ങനെ ഒറ്റക്കെട്ടായി കലാപത്തിലേർപ്പെടുക.
വനിതാ ദിനാശംസകൾ