Movie prime

രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക്

Facebook രാഷ്ട്രീയമായ ഉള്ളടക്കത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഫേസ്ബുക്ക്. കമ്പനി സ്ഥാപകനും സിഇഒ യുമായ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ നിയന്ത്രിക്കുന്നതോടെ അതേപ്പറ്റിയുള്ള ചർച്ചകൾക്കും കുറവ് വരും എന്നാണ് കമ്പനി കരുതുന്നത്. അതിരുകടന്ന രാഷ്ട്രീയ ചർച്ചകൾക്ക് കടിഞ്ഞാണിടണം എന്ന് പല കോണുകളിൽനിന്ന് അവശ്യമുയർന്നിരുന്നു. സക്കർബർഗിൻ്റെ പ്രഖ്യാപനത്തോടെ ഈ ദിശയിൽ ഗൗരവപൂർണമായ ഇടപെടൽ ഉണ്ടാകും എന്ന ഉറപ്പാണ് ഉണ്ടായിരിക്കുന്നത്.Facebook അമേരിക്കൻ പാർലമെൻ്റ് മന്ദിരമായ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ More
 
രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ  ഫേസ്ബുക്ക്

Facebook
രാഷ്ട്രീയമായ ഉള്ളടക്കത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഫേസ്ബുക്ക്. കമ്പനി സ്ഥാപകനും സിഇഒ യുമായ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ നിയന്ത്രിക്കുന്നതോടെ അതേപ്പറ്റിയുള്ള ചർച്ചകൾക്കും കുറവ് വരും എന്നാണ് കമ്പനി കരുതുന്നത്. അതിരുകടന്ന രാഷ്ട്രീയ ചർച്ചകൾക്ക് കടിഞ്ഞാണിടണം എന്ന് പല കോണുകളിൽനിന്ന് അവശ്യമുയർന്നിരുന്നു. സക്കർബർഗിൻ്റെ പ്രഖ്യാപനത്തോടെ ഈ ദിശയിൽ ഗൗരവപൂർണമായ ഇടപെടൽ ഉണ്ടാകും എന്ന ഉറപ്പാണ് ഉണ്ടായിരിക്കുന്നത്.Facebook

അമേരിക്കൻ പാർലമെൻ്റ് മന്ദിരമായ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ആയിരുന്നു എന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുംയു ട്യൂബിലുമുള്ള ട്രമ്പിൻ്റെ ഇടപെടലുകളും വിമർശന വിധേയമായിരുന്നു. പ്രകോപനപരമായ പോസ്റ്റുകൾ നൽകി തൻ്റെ അണികളെ പാർലമെൻ്റ് മന്ദിരത്തിലേക്ക് പറഞ്ഞു വിടാനും അമേരിക്കയുടെ ചരിത്രത്തിൽ ഇതേവരെയുണ്ടാകാത്ത വിധത്തിൽ അക്രമം സംഘടിപ്പിക്കാനും ട്രമ്പിന് കഴിഞ്ഞത് സോഷ്യൽ മീഡിയയുടെ സഹായത്തോടെയായിരുന്നു എന്ന വിമർശനമാണ് ഉന്നയിക്കപ്പെട്ടത്. ട്രമ്പിൻ്റെ പോസ്റ്റുകളെല്ലാം ട്രമ്പ് അനുകൂലികൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു.

ന്യൂസ് ഫീഡിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ കുറയ്ക്കാനാണ് ഫേസ് ബുക്ക് ഒരുങ്ങുന്നത്. നിലവിൽ ഗ്രൂപ്പുകൾ ശുപാർശ ചെയ്യുന്ന രീതിയുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി അതിൽനിന്ന് പൊളിറ്റിക്കൽ ഗ്രൂപ്പുകളെ ഒഴിവാക്കും. രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കും ചൂടേറിയ വാക്പോരുകൾക്കും കാരണമാകുന്ന ചർച്ചകൾക്ക് കടിഞ്ഞാണിടാൻ അത് സഹായകമാവുമെന്നാണ് കണക്കുകൂട്ടൽ.

അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങളിൽ നിലവിൽത്തന്നെ ചില നിയന്ത്രണങ്ങളുണ്ട്. അത് കുറേക്കൂടി കടുപ്പിക്കാനും ആഗോളവ്യാപകമായി നടപ്പിലാക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. രാഷ്ട്രീയമായ പോസ്റ്റുകളുടെ ദൃശ്യതയും റീച്ചും കുറയ്ക്കാൻ അൽഗോരിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം.