Movie prime

വൈറല്‍ പോസ്റ്റുകളുടെ അക്കൗണ്ട്‌ ഉപയോക്താക്കളെ വെരിഫൈ ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്

പെട്ടന്ന് തന്നെ വൈറലാകുന്ന പോസ്റ്റിന്റെ ഉടമകളെ വെരിഫൈ ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. ചില സംശയാസ്പദ അക്കൗണ്ടുകളില് നിന്നും പല പോസ്റ്റുകളും വൈറലാകുന്നത് ശ്രദ്ധയില്പ്പെട്ടതാണ് ഫേസ്ബുക്കിന്റെ ഈ നീക്കത്തിന് പിന്നില്. 2018ല് വലിയളവില് ഫോളോവേഴ്സ് ഉള്ള പേജുകള്ക്ക് ഫേസ്ബുക്ക് വെരിഫൈ ചെയ്ത് നീല ടിക്ക് നല്കാന് ആരംഭിച്ചിരുന്നു. ”ഞങ്ങള് ഇപ്പോള് വലിയ അളവില് ഫോളോവേഴ്സ് ഉള്ള ചില ഐഡികള് യുഎസില് വെരിഫൈ ചെയ്യാന് ആരംഭിക്കുകയാണ്”, വാര്ത്താക്കുറിപ്പില് ഫേസ്ബുക്ക് അറിയിച്ചു. ആരെങ്കിലും അതിന്റെ ഭാഗമായി ഐഡി വെരിഫൈ ചെയ്യാന് തയ്യാറാകുന്നില്ലെങ്കിലോ തന്നിരിക്കുന്ന More
 
വൈറല്‍ പോസ്റ്റുകളുടെ അക്കൗണ്ട്‌ ഉപയോക്താക്കളെ വെരിഫൈ ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്

പെട്ടന്ന് തന്നെ വൈറലാകുന്ന പോസ്റ്റിന്‍റെ ഉടമകളെ വെരിഫൈ ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്‌. ചില സംശയാസ്പദ അക്കൗണ്ടുകളില്‍ നിന്നും പല പോസ്റ്റുകളും വൈറലാകുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഫേസ്ബുക്കിന്‍റെ ഈ നീക്കത്തിന് പിന്നില്‍.

2018ല്‍ വലിയളവില്‍ ഫോളോവേഴ്സ് ഉള്ള പേജുകള്‍ക്ക് ഫേസ്ബുക്ക്‌ വെരിഫൈ ചെയ്ത് നീല ടിക്ക് നല്‍കാന്‍ ആരംഭിച്ചിരുന്നു.

”ഞങ്ങള്‍ ഇപ്പോള്‍ വലിയ അളവില്‍ ഫോളോവേഴ്സ് ഉള്ള ചില ഐഡികള്‍ യുഎസില്‍ വെരിഫൈ ചെയ്യാന്‍ ആരംഭിക്കുകയാണ്”, വാര്‍ത്താക്കുറിപ്പില്‍ ഫേസ്ബുക്ക്‌ അറിയിച്ചു.

ആരെങ്കിലും അതിന്‍റെ ഭാഗമായി ഐഡി വെരിഫൈ ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കിലോ തന്നിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഐഡിയുമായി വ്യത്യാസമുണ്ടെങ്കിലോ അവരുടെ പോസ്റ്റിന്‍റെ റീച്ച് ഫേസ്ബുക്ക്‌ കുറയ്ക്കും.

തരുന്ന തിരിച്ചറിയല്‍ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് കമ്പനി അറിയിച്ചു.

തങ്ങള്‍ കാണുന്ന പോസ്റ്റിന്‍റെ പിന്നില്‍ ആരാണെന്നു അറിയുന്നത് മറ്റ് ഉപയോക്താക്കള്‍ക്ക് ആതമവിശ്വാസം നല്‍കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.