Movie prime

നവാഗത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്’

നവാഗത സ്റ്റാര്ട്ടപ്പുകള്ക്കും സംരംഭകര്ക്കും മാര്ഗനിര്ദേശം നല്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ്യുഎം) ‘ഫെയില് ഫാസ്റ്റ് ഓര് സ്ക്സീഡ്’ പ്രോഗ്രാമിന് തുടക്കമിട്ടു.സാങ്കേതികവിദ്യ, ബിസിനസ്, ധനകാര്യമേഖലയിലുള്ള വിദഗ്ദ്ധരാണ് നൂതനാശയവുമായെത്തുന്ന സംരംഭകര്ക്കും സ്റ്റാര്ട്ടപ്പുകള്ക്കും നിര്ദേശങ്ങള് നല്കുന്നത്. ശനിയാഴ്ച കളമശ്ശേരിലെ സംയോജിത സ്റ്റാര്ട്ടപ്പ് സമുച്ചയത്തില് നടന്ന പരിപാടിയില് രജിസ്റ്റര് ചെയ്തവയും അല്ലാത്തതുമായ നാല്പതോളം കമ്പനികള് പങ്കെടുത്തു. സാങ്കേതികവിദ്യാധിഷ്ഠിത ഉല്പ്പന്നങ്ങള്, ധനകാര്യം, ബിസിനസ് ഫണ്ടിംഗ്, തൊഴില് നിയമവശങ്ങള് എന്നിവ അടിസ്ഥാനമാക്കിയാണ് നിര്ദേശങ്ങള് നല്കിയത്. വിപണിയില് അന്തിമ ഉല്പ്പന്നങ്ങള് എത്തിക്കുന്നതുവരെ ഈ കമ്പനികള്ക്ക് മാര്ഗനിര്ദേശവും ബന്ധങ്ങളും ലഭ്യമാക്കും. More
 
നവാഗത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്’

നവാഗത സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സ്ക്സീഡ്’ പ്രോഗ്രാമിന് തുടക്കമിട്ടു.സാങ്കേതികവിദ്യ, ബിസിനസ്, ധനകാര്യമേഖലയിലുള്ള വിദഗ്‌ദ്ധരാണ് നൂതനാശയവുമായെത്തുന്ന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ശനിയാഴ്ച കളമശ്ശേരിലെ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തവയും അല്ലാത്തതുമായ നാല്‍പതോളം കമ്പനികള്‍ പങ്കെടുത്തു. സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ധനകാര്യം, ബിസിനസ് ഫണ്ടിംഗ്, തൊഴില്‍ നിയമവശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. വിപണിയില്‍ അന്തിമ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതുവരെ ഈ കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശവും ബന്ധങ്ങളും ലഭ്യമാക്കും.

സംരംഭകരുടെ ആശയങ്ങള്‍ മൂല്യനിര്‍ണയം നടത്തുന്നതിനും വിപണി അവസരങ്ങള്‍ക്കനുസൃതമായി അവയെ വഴികാട്ടുന്നതിനും ഉല്‍പ്പന്നങ്ങളെ വാണിജ്യവല്‍ക്കരിക്കുന്നതിനുള്ള സാധ്യതകളിലേയ്ക്ക് നയിക്കുന്നതിനുമാണ് പരിപാടി ഊന്നല്‍ നല്‍കുക.