Movie prime

ആപ്പിള്‍ വാച്ചിന്‍റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോക്താവിന്‍റെ ജീവന്‍ രക്ഷിച്ചു

അപ്പിള് വാച്ചിലെ ‘ഫാള് ഡിറ്റക്ഷന്’ ഫീച്ചര് ഒരു ഉപയോക്താവിന്റെ ജീവന് രക്ഷിച്ചതായി പോലീസ്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. അരിസോണയിലെ ചാന്ലര് പോലീസ് സ്റ്റേഷനിലേക്ക് അടുത്തിടെ ഒരു ഫോണ് കോള് ലഭിക്കുന്നു. അത് ഒരു കമ്പ്യൂട്ടര് ജനറേറ്റട് ഫോണ് സന്ദേശമായിരുന്നു. ഒരു അപ്പിള് വാച്ച് ഉപയോക്താവ് കുഴഞ്ഞു വീണെന്നും ബോധരഹിതനായി കിടക്കുകയാണെന്നുമായിരുന്നു സന്ദേശം. കൃത്യമായ സ്ഥലവും ഫോണ് സന്ദേശത്തിലൂടെ അറിയിച്ചു. “ഞങ്ങള് എത്തുമ്പോള് അയാള് ബോധരഹിതനായി കിടക്കുകയായിരുന്നു. അയാള്ക്ക് കൃത്യമായ സ്ഥലമോ സഹായം വേണമെന്നോ പറയാന് കഴിയുന്ന സാഹചര്യവും More
 
ആപ്പിള്‍ വാച്ചിന്‍റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍  ഉപയോക്താവിന്‍റെ ജീവന്‍ രക്ഷിച്ചു

അപ്പിള്‍ വാച്ചിലെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഒരു ഉപയോക്താവിന്‍റെ ജീവന്‍ രക്ഷിച്ചതായി പോലീസ്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം.

അരിസോണയിലെ ചാന്‍ലര്‍ പോലീസ് സ്റ്റേഷനിലേക്ക് അടുത്തിടെ ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു. അത് ഒരു കമ്പ്യൂട്ടര്‍ ജനറേറ്റട് ഫോണ്‍ സന്ദേശമായിരുന്നു. ഒരു അപ്പിള്‍ വാച്ച് ഉപയോക്താവ് കുഴഞ്ഞു വീണെന്നും ബോധരഹിതനായി കിടക്കുകയാണെന്നുമായിരുന്നു സന്ദേശം. കൃത്യമായ സ്ഥലവും ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു.

“ഞങ്ങള്‍ എത്തുമ്പോള്‍ അയാള്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. അയാള്‍ക്ക് കൃത്യമായ സ്ഥലമോ സഹായം വേണമെന്നോ പറയാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടായിരുന്നില്ല”, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അപ്പിള്‍ വാച്ച് സീരിസ് 4ലാണ് ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാച്ച് ധരിച്ചയാള്‍ ശക്തമായി തറയില്‍ വീഴുകയും 60 സെക്കന്റിനുള്ളില്‍ ഉണരാതെ ഇരിക്കുകയും ചെയ്‌താല്‍ വാച്ച് തനിയെ അധികൃതരെ വിവരമറിയിക്കുന്ന രീതിയാണ് ‘ഫാള്‍ ഡിറ്റക്ഷന്‍.

ടെക്നോളജി എങ്ങനെ അപകടകരമായ സമയത്ത് നമ്മളെ സഹായിക്കുന്നു എന്നതിന്‍റെ ഉദാഹരമാണിത്.

അടുത്തിടെ യുകെയില്‍ ആപ്പിള്‍ വാച്ച് ഉപയോക്താവിന്‍റെ ഹൃദയമിടിപ്പ് കുറയുന്നതായി മുന്നറിയിപ്പ് കൊടുക്കുകയും അയാള്‍ പിന്നീട് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായത് വാര്‍ത്തയായിരുന്നു.