Movie prime

കർഷക പ്രക്ഷോഭം; പഞ്ചാബിൽ ജിയോയുടെ 1,500 ടവറുകൾ തകർത്തതായി ആരോപണം

Farmers വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിൽ 1,500-ൽ അധികം ടെലികോം ടവറുകൾക്ക് കേടുവരുത്തിയതായി ആരോപണം. ജിയോയുടെ ഉടമസ്ഥതയിലുള്ള ടവറുകളാണ് തകർക്കപ്പെട്ടതെന്ന് പറയുന്നു. ടവറുകളിലേക്കുള്ള വൈദ്യുതി വിതരണ ലൈനിൽ കേടുവരുത്തിയെന്നും കേബിളുകൾ മുറിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടെലികോം സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്.Farmers കാർഷിക നിയമങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ അംബാനിയെയും അദാനിയെയും പോലുള്ള വൻകിട കോർപ്പറേറ്റുകളാണ് എന്ന ആരോപണമാണ് കർഷകർ ഉന്നയിക്കുന്നത്. സമരത്തിൻ്റെ തുടക്കം മുതൽ അംബാനിയുടെയും അദാനിയുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം More
 
കർഷക പ്രക്ഷോഭം; പഞ്ചാബിൽ ജിയോയുടെ 1,500 ടവറുകൾ തകർത്തതായി ആരോപണം

Farmers
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിൽ 1,500-ൽ അധികം ടെലികോം ടവറുകൾക്ക് കേടുവരുത്തിയതായി ആരോപണം.
ജിയോയുടെ ഉടമസ്ഥതയിലുള്ള ടവറുകളാണ് തകർക്കപ്പെട്ടതെന്ന് പറയുന്നു. ടവറുകളിലേക്കുള്ള വൈദ്യുതി വിതരണ ലൈനിൽ കേടുവരുത്തിയെന്നും കേബിളുകൾ മുറിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടെലികോം സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്.Farmers

കാർഷിക നിയമങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ അംബാനിയെയും അദാനിയെയും പോലുള്ള വൻകിട കോർപ്പറേറ്റുകളാണ് എന്ന ആരോപണമാണ് കർഷകർ ഉന്നയിക്കുന്നത്. സമരത്തിൻ്റെ തുടക്കം മുതൽ അംബാനിയുടെയും അദാനിയുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം കർഷക സംഘടനകൾ ഉയർത്തിയിരുന്നു. എന്നാൽ
അംബാനിയുടെ റിലയൻസ് ഗ്രൂപ്പോ അദാനിയുടെ കമ്പനികളോ കർഷകരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്ന ബിസ്നസിൽ ഏർപ്പെടുന്നില്ല എന്നാണ് കർഷക സമരത്തെ എതിർക്കുന്നവരുടെ വാദം.

ജലന്ധറിൽ, ജിയോയുടെ ഫൈബർ കേബിളിന്റെ ചില ബണ്ടിലുകൾ പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജിയോക്ക് സംസ്ഥാനത്ത് 9,000-ത്തിലേറെ ടവറുകളുണ്ട്.

ടെലികോം ടവറുകൾക്ക് കേടുപാടുകൾ വരുത്താൻ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നതാണ് ഏറ്റവും സാധാരണമായ രീതി. ചിലയിടത്ത് ജനറേറ്ററുകൾ മോഷ്ടിക്കപ്പെട്ടതായും ആരോപണമുണ്ട്.ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടുന്ന വീഡിയോകൾ വൈറലായിട്ടുണ്ട്.

കർഷകരുടെ ആക്രമണം ടെലികോം സേവനങ്ങളെ ബാധിച്ചുവെന്നും സേവനങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്നും കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം നടപടികളിലൂടെ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കരുതെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പ്രകടിപ്പിച്ച അതേ സംയമനം തുടരണമെന്നും പഞ്ചാബ് മുഖ്യമന്ത്രി കർഷകരോട് അഭ്യർഥിച്ചു. ടെലികോം ടവറുകൾ നശിപ്പിക്കുന്നവർക്കെതിരെ സംസ്ഥാന പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും മിക്ക കേസുകളിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കളുടെ സംഘടനയായ ടവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷന്റെ (ടിഐപിഎ) കണക്കനുസരിച്ച് സംസ്ഥാനത്ത് കുറഞ്ഞത് 1,600 ടവറുകളെങ്കിലും തകർത്തിട്ടുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകരാണ് ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നത്.