Movie prime

കർഷക പ്രക്ഷോഭം: വി യ്ക്കും എയർടെലിനും എതിരെ പരാതിയുമായി റിലയൻസ് ജിയോ

Farmers agitation എതിരാളികളായ വി (വോഡഫോൺ ഐഡിയ), ഭാരതി എയർടെൽ എന്നിവയ്ക്കെതിരെ ടെലികോം റെഗുലേറ്ററായ ട്രായ്ക്ക് പരാതി നൽകി റിലയൻസ് ജിയോ.എക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച് എതിരാളികൾ കമ്പനിക്കെതിരെ മോശമായ പ്രചാരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി. കാർഷിക നിയമങ്ങളിൽ നിന്ന് റിലയൻസ് വലിയ നേട്ടമുണ്ടാക്കുന്നതായി വി യും എയർടെലും അഭ്യൂഹങ്ങൾപ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ട്രായ്ക്ക് അയച്ച കത്തിൽ ആരോപണങ്ങളെല്ലാം എയർടെൽ നിഷേധിച്ചു. Farmers agitation സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ മറ്റ് പ്രശ്നങ്ങളോ ഉയർന്നുവന്നിട്ടില്ലെന്ന് പരാതിയിൽ ജിയോ More
 
കർഷക പ്രക്ഷോഭം: വി യ്ക്കും എയർടെലിനും എതിരെ പരാതിയുമായി റിലയൻസ് ജിയോ

Farmers agitation
എതിരാളികളായ വി (വോഡഫോൺ ഐഡിയ), ഭാരതി എയർടെൽ
എന്നിവയ്ക്കെതിരെ ടെലികോം റെഗുലേറ്ററായ ട്രായ്ക്ക് പരാതി നൽകി
റിലയൻസ് ജിയോ.എക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച് എതിരാളികൾ കമ്പനിക്കെതിരെ മോശമായ പ്രചാരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി. കാർഷിക നിയമങ്ങളിൽ നിന്ന് റിലയൻസ് വലിയ നേട്ടമുണ്ടാക്കുന്നതായി വി യും എയർടെലും അഭ്യൂഹങ്ങൾപ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ട്രായ്ക്ക് അയച്ച കത്തിൽ ആരോപണങ്ങളെല്ലാം
എയർടെൽ നിഷേധിച്ചു. Farmers agitation

സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളോ മറ്റ് പ്രശ്നങ്ങളോ ഉയർന്നുവന്നിട്ടില്ലെന്ന് പരാതിയിൽ ജിയോ എടുത്ത് പറയുന്നുണ്ട്. സേവനങ്ങളുടെ കാര്യത്തിൽ യാതൊരു പരാതിയും ഇല്ലാതിരുന്നിട്ടും ജിയോ നമ്പർ പോർട് ചെയ്യാനുള്ള ഏക കാരണമായി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്കർഷക സമരത്തെയാണ്. പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന ഇടപെടലുകളിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള എതിരാളികളുടെ പ്രേരണയാണ് ഇതിനു പിന്നിലുള്ളത്. പോർടിങ്ങിലൂടെ കസ്റ്റമേഴ്സിനെ അന്യായമായി സ്വന്തമാക്കാനും ധനസമ്പാദനത്തിനുമുള്ള വഴിവിട്ട ശ്രമങ്ങളാണ് വി യും എയർടെലും നടത്തുന്നത്. കാർഷിക നിയമങ്ങളുടെ ഗുണഭോക്താവാണ് റിലയൻസ് എന്ന അഭ്യൂഹമാണ് ഇവർ പ്രചരിപ്പിക്കുന്നത്.
ജിയോ കണക്ഷൻ പോർട് ചെയ്യുന്നവർ കർഷക സമരത്തെ പിന്തുണയ്ക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. എയർടെൽ, വി എന്നീ കമ്പനികളുടെ റീറ്റെയ്ലർമാരും ജീവനക്കാരും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്. ജീവനക്കാർ, ഏജന്റുമാർ, ചില്ലറ വ്യാപാരികൾ എന്നിവരിലൂടെ ദുഷിച്ചതും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് അന്യായമായ നേട്ടമുണ്ടാക്കാനാണ് ഇരുകമ്പനികളുംശ്രമിക്കുന്നത്.

ജിയോയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അത് അപ്പാടെ തള്ളുന്നതായും ട്രായ്ക്ക് അയച്ച കത്തിൽ എയർടെൽ പറയുന്നു. ചില എതിരാളികൾ വലിയ തോതിൽ പ്രകോപിതരാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നത്. ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളും സ്വീകരിക്കുന്നുണ്ട്. എല്ലായ്പ്പോഴും സത്യസന്ധമായും സുതാര്യതയോടെയും ബിസ്നസ് നടത്തുന്നവരാണ് തങ്ങൾ. അതിനാൽ നിലവിലെ പരാതി അർഹിക്കുന്ന അവഗണനയോടെ അപ്പാടെ തള്ളിക്കളയുന്നു.

അമ്പതിനായിരത്തിലേറെ കർഷകർ തങ്ങളുടെജിയോ സിം കാർഡുകളും ഫോണുകളും ഉൾപ്പെടെയുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുന്നോട്ടു വന്നതായി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ അവസാന പാദത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് 406 ദശലക്ഷവും എയർടെലിന് 294 ദശലക്ഷവും വി യ്ക്ക് 272 ദശലക്ഷവും വരിക്കാരാണ് രാജ്യത്തുള്ളത്.