Movie prime

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നൂറ്റൊന്നാം സ്ഥാനത്തുതന്നെ

കാൽപ്പന്തുകളിയുടെ ലോകത്ത് ഒരടിപോലും മുന്നോട്ടുവെയ്ക്കാതെ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അതേ റേറ്റിങ്ങായ നൂറ്റിയൊന്നിൽ തന്നെ ചലനമറ്റ് നിൽക്കുകയാണ് നമ്മുടെ രാജ്യം. ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് പുറത്തായതോടെ ഇംഗ്ലണ്ടുകാരനായ കോച്ച് സ്റ്റീഫൻ കോൺസ്റ്റാൻഡൈനെ മാറ്റുകയും ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാക്കിനെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ റാങ്കിങ്ങിൽ ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസാണ് രണ്ടാമത്. ബ്രസീൽ, ഇംഗ്ലണ്ട് എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ക്രൊയേഷ്യയെ പിന്തള്ളി ഇത്തവണത്തെ യുവേഫ ദേശീയ ലീഗ് ചാമ്പ്യന്മാരായ പോർച്ചുഗൽ More
 
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ നൂറ്റൊന്നാം സ്ഥാനത്തുതന്നെ

കാൽപ്പന്തുകളിയുടെ ലോകത്ത് ഒരടിപോലും മുന്നോട്ടുവെയ്ക്കാതെ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അതേ റേറ്റിങ്ങായ നൂറ്റിയൊന്നിൽ തന്നെ ചലനമറ്റ് നിൽക്കുകയാണ് നമ്മുടെ രാജ്യം.

ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് പുറത്തായതോടെ ഇംഗ്ലണ്ടുകാരനായ കോച്ച് സ്റ്റീഫൻ കോൺസ്റ്റാൻഡൈനെ മാറ്റുകയും ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാക്കിനെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ റാങ്കിങ്ങിൽ ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസാണ് രണ്ടാമത്. ബ്രസീൽ, ഇംഗ്ലണ്ട് എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ക്രൊയേഷ്യയെ പിന്തള്ളി ഇത്തവണത്തെ യുവേഫ ദേശീയ ലീഗ് ചാമ്പ്യന്മാരായ പോർച്ചുഗൽ അഞ്ചാം സ്ഥാനത്തെത്തി.സ്പെയിൻ(ഏഴ്), ജർമനി, അർജന്റീന (പതിനൊന്ന് )ഇറ്റലി, നെതർലൻഡ്‌സ്‌ (പതിനേഴ് )എന്നിങ്ങനെയാണ് വമ്പന്മാരുടെ റാങ്കിങ്.