Movie prime

Video വേണ്ടാത്തത് നൽകാം, ആവശ്യമുള്ളത് എടുക്കാം

 

നമ്മുടെ വീട്ടുകളിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന നിരവധി വസ്തുക്കൾ ഉണ്ടാകാം... അവ ആവശ്യമുള്ള നിരവധി പേർ വേറെയുമുണ്ടാവാം. നമുക്ക് ആവശ്യം ഇല്ലാത്തത് മറ്റൊരാൾക്ക്‌ നൽകുക എന്ന ഒരാശയത്തിലൂന്നി പ്രവർത്തനമാരംഭിച്ച ഒരു സംരംഭമാണ് ഫ്ലീ മാർക്കറ്റ് അഥവാ കൈമാറ്റ ചന്ത. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെയും പരിസ്ഥിതി സംരക്ഷണ പ്രവർ ത്തനങ്ങളുടെയും ഭാഗമായി എം എൽ എ അഡ്വ. വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) പരിസ്ഥിതി സംഘടനകളായ ഗ്രീൻ ആർമി, തണൽ എന്നിവയുമായി സഹകരിച്ചാണ്  മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോ മസ് ഐസക്കാണ് ഉല്പന്നങ്ങൾ സ്വീ കരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്.മികച്ച ജനപിന്തുണയാണ് ഫ്ലീ മാർക്കറ്റിന്   കിട്ടിക്കൊണ്ടിരിക്കുന്നത്. 

തിരുവനന്തപുരം ശാസ്ത്മഗലം രഥപുരം  റോഡിലാണ് ഫ്ലീ മാർക്കറ്റ് പ്രവർത്തിക്കുന്നത്. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡി ന്റെ “വൈബ് എൻവയോൺമെന്റ്"എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഉപയോഗിച്ച് പഴകിയതോ ഉപ യോഗിക്കാതെ പഴകിയതോ ആയ വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, സംഗീതോപകര ണങ്ങൾ, ബാഗുകൾ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മറ്റ് ഉപയോഗമുള്ള വസ്തുക്കൾ തുടങ്ങിയവ സംഭാവന ചെയ്യുന്നതിനും ആവശ്യമുള്ളവ സൗജന്യമായി വാങ്ങാനുമുള്ള ഒരു വിപണിയാണ് ഫ്ലീ മാർക്കറ്റ്. വീടുകളിലും സ്ഥാപനങ്ങളിലും കാലാകാലങ്ങളായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന പുനരുപയോഗ മൂല്യമുള്ള വസ്തുക്കളെ ആവശ്യക്കാരിലേ ക്കെത്തിക്കുന്നതിനുള്ള ഒരു വേദി യാണ് ഫ്ലീ മാർക്കറ്റ്. വിദേശ രാജ്യങ്ങളിൽ ഉള്ള മാർക്കറ്റിന്റെ മാതൃകയിലാണ് ഇതും ഒരുക്കിയിരിക്കുന്നത്.

 ഹാർമോണിയം, വയലിൻ, ഡബിൾ ഡോർ റിഫ്രകിറേറ്റർ, മിക്സി, സെറ്റി,ടീവി, സൈക്കിൾ, വസ്ത്രങ്ങൾ, ബുക്കുകൾ അങ്ങനെ നിരവധി സാധനങ്ങളാണ് സംഭാവനയായി ലഭിച്ചത്. ഇവയെല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ആവശ്യക്കാരെത്തി കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് പണം നൽകാതെ തന്നെ ഇവ കൊണ്ടുപോകാം. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ... വാഹനം എന്നിവ കൊണ്ടുപോകുന്നവരുടെ ആധാർ നമ്പറും ഫോൺ നമ്പറും രേഖപ്പെടുത്തുന്നുണ്ട്.

രണ്ടുദിവസമായി പ്രവർത്തിച്ചു വന്ന മാർക്കറ്റ് ഇന്ന് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ഫ്ലീ മാർക്കറ്റിന്റെ പ്രവർത്തന ത്തിന് ഒരു സ്ഥിരം കേന്ദ്രം കണ്ടെത്തി ഈ പദ്ധതി കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുമെന്ന് അഡ്വ. വി കെ പ്രശാന്ത് എം. എൽ എ അറിയിച്ചു. അടുത്ത ഘട്ടത്തിൽ വാങ്ങുന്നവർക്ക് ചെറിയതുക ഈടാക്കി വിൽക്കുന്നവർക്ക് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

 പുനരുപയോഗ സാധ്യതയുള്ള വൃത്തിയായ ഉല്പന്നങ്ങളോ വസ്തുക്കളോ മാത്രമേ ഫീ മാർക്കറ്റിൽ സ്വീകരിക്കുകയുള്ളു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കൂ. അതുപോലെ ബുക്ക്‌ ഒഴികെയുള്ള സാധനങ്ങൾ ഒരാൾക്ക് ഒരെണ്ണം മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു. ആദ്യ ഘട്ടം വൻ വിജയമായതോടെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .....