Movie prime

കളക്ഷൻ സെന്ററിലേക്ക് സഹായമൊഴുകുന്നു; നന്ദിയറിയിച്ച് കളക്ടർ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം എസ്.എം.വി സ്കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ അവശ്യ സാധനങ്ങളെത്തിക്കുന്ന ഏവർക്കും നന്ദിയറിയിക്കുന്നതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ. കളക്ഷൻ സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിനെത്തിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. സഹായം നൽകാൻ താത്പര്യമുള്ളവർ എത്രയും വേഗം കളക്ഷൻ പോയിന്റിൽ എത്തിക്കണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഏറ്റവും അവശ്യം വേണ്ട സാധനങ്ങളാണ് ആദ്യമെത്തിക്കേണ്ടത്. മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടായശേഷമുള്ള സ്ഥിതിഗതികൾ സസൂക്ഷ്മം ജില്ലാ ഭരണകൂടം വിലയിരുത്തിയിരുന്നു. മറ്റു ജില്ലകളിൽ More
 
കളക്ഷൻ സെന്ററിലേക്ക് സഹായമൊഴുകുന്നു; നന്ദിയറിയിച്ച് കളക്ടർ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ അവശ്യ സാധനങ്ങളെത്തിക്കുന്ന ഏവർക്കും നന്ദിയറിയിക്കുന്നതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ. കളക്ഷൻ സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനത്തിനെത്തിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. സഹായം നൽകാൻ താത്പര്യമുള്ളവർ എത്രയും വേഗം കളക്ഷൻ പോയിന്റിൽ എത്തിക്കണം.

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഏറ്റവും അവശ്യം വേണ്ട സാധനങ്ങളാണ് ആദ്യമെത്തിക്കേണ്ടത്. മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടായശേഷമുള്ള സ്ഥിതിഗതികൾ സസൂക്ഷ്മം ജില്ലാ ഭരണകൂടം വിലയിരുത്തിയിരുന്നു. മറ്റു ജില്ലകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കളക്ഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് രൂപംനൽകിയത്. ആദ്യദിനം തന്നെ ആറരടൺ അവശ്യവസ്തുക്കൾ കയറ്റിഅയക്കാനായത് വലിയ നേട്ടമാണ്. വരുംദിവസങ്ങളിലും മികച്ച പിന്തുണയുണ്ടാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

സബ്കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്ഷൻ സെന്ററിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും അവശ്യവസ്തുക്കൾ ഇനംതിരിച്ച് പാക്കിംഗ് നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നിലവിൽ വേണ്ട അവശ്യവസ്തുക്കൾ

ധാന്യങ്ങൾ, ഉപ്പ്, പഞ്ചസാര, ബക്കറ്റ്, മഗ്, പായ, പ്രഥമ ശുശ്രൂഷ കിറ്റ്, ടോർച്ച്, ബാറ്ററി, മഴക്കോട്ട്, സാനിറ്ററി നാപ്കിൻ, തുണിത്തരങ്ങൾ, അടിവസ്ത്രങ്ങൾ, ബേബി ഫുഡ്, ഗ്ലൂക്കോസ്, മരുന്നുകൾ, ബിസ്‌ക്കറ്റ്, റസ്‌ക്ക്, ശുചീകരണ വസ്തുക്കൾ, തീപ്പെട്ടി, മെഴുകുതിരി, വാട്ടർബോട്ടിൽ, കയ്യുറ, ചെരുപ്പ്, ബാഗ്, കുട.