Movie prime

കോവിഡ്-19: ആറു മിനിറ്റ് വ്യത്യാസത്തിൽ ദമ്പതികൾ മരണത്തിന് കീഴടങ്ങി

51 വർഷത്തെ അവരുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് തടയിടാനായത് കൊറോണ വൈറസിനാണ്. പക്ഷെ അന്ത്യ യാത്രയിലും അവരെ പിരിക്കാൻ വൈറസിനായില്ല. അമേരിക്കയിലെ ഫ്ലോറിഡയിലെ ദമ്പതികളാണ് ആറു മിനിറ്റ് വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. സ്റ്റുവേർട്ട് (74), അഡ്രിയാൻ(72) എന്നിവരാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞത്. മാർച്ച് പകുതി വരെ ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നം ഒന്നുമില്ലായിരുന്നു. എന്നാൽ പെട്ടന്നാണ് ഇരുവരും അവശരായി തീർന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും കഴിഞ്ഞ ഞായറഴ്ച മരണമടഞ്ഞു, More
 
കോവിഡ്-19: ആറു മിനിറ്റ് വ്യത്യാസത്തിൽ ദമ്പതികൾ മരണത്തിന് കീഴടങ്ങി

51 വർഷത്തെ അവരുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് തടയിടാനായത് കൊറോണ വൈറസിനാണ്. പക്ഷെ അന്ത്യ യാത്രയിലും അവരെ പിരിക്കാൻ വൈറസിനായില്ല.

അമേരിക്കയിലെ ഫ്ലോറിഡയിലെ ദമ്പതികളാണ് ആറു മിനിറ്റ് വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. സ്റ്റുവേർട്ട് (74), അഡ്രിയാൻ(72) എന്നിവരാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞത്.

മാർച്ച് പകുതി വരെ ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നം ഒന്നുമില്ലായിരുന്നു. എന്നാൽ പെട്ടന്നാണ് ഇരുവരും അവശരായി തീർന്നത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും കഴിഞ്ഞ ഞായറഴ്ച മരണമടഞ്ഞു, മകൻ ബഡി ബേക്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.