Movie prime

ഭക്ഷണത്തിൽ മതം കലക്കി കസ്റ്റമർ; ഇത്തവണ സ്വിഗ്ഗിയിൽ

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് മുസ്ലിം ഡെലിവറി ബോയ് ആയതിനാൽ കസ്റ്റമർ ഭക്ഷണം നിരസിച്ചു. ഹൈദരാബാദിലാണ് സംഭവം. അജയ് കുമാർ എന്നയാളാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പ് വഴി ചിക്കൻ 65 ന് ഓർഡർ നൽകിയത്. മുൻഗണനകളായി എഴുതിയിരുന്നത് അധികം സ്പൈസി അല്ലാത്ത ഭക്ഷണവും ഹിന്ദു ഡെലിവറി ബോയിയും ആയിരുന്നു. എന്നാൽ മുദാസിർ ഒമർ എന്നയാളാണ് ഡെലിവറി എടുത്തത്. ഭക്ഷണവുമായി മുദാസിർ എത്തിയ ഉടനെ അജയ് കുമാർ അയാളുടെ പേര് ചോദിച്ചു. മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ ബഹളം വെയ്ക്കാൻ തുടങ്ങി. മുസ്ലിമായ More
 
ഭക്ഷണത്തിൽ മതം കലക്കി കസ്റ്റമർ; ഇത്തവണ സ്വിഗ്ഗിയിൽ

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് മുസ്ലിം ഡെലിവറി ബോയ് ആയതിനാൽ കസ്റ്റമർ ഭക്ഷണം നിരസിച്ചു. ഹൈദരാബാദിലാണ് സംഭവം. അജയ് കുമാർ എന്നയാളാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പ് വഴി ചിക്കൻ 65 ന് ഓർഡർ നൽകിയത്. മുൻഗണനകളായി എഴുതിയിരുന്നത് അധികം സ്‌പൈസി അല്ലാത്ത ഭക്ഷണവും ഹിന്ദു ഡെലിവറി ബോയിയും ആയിരുന്നു. എന്നാൽ മുദാസിർ ഒമർ എന്നയാളാണ് ഡെലിവറി എടുത്തത്.

ഭക്ഷണവുമായി മുദാസിർ എത്തിയ ഉടനെ അജയ് കുമാർ അയാളുടെ പേര് ചോദിച്ചു. മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ ബഹളം വെയ്ക്കാൻ തുടങ്ങി. മുസ്ലിമായ ഒരാൾ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ തനിക്കാവില്ലെന്ന് പറഞ്ഞാണ് അയാൾ ഒച്ചവെച്ചതെന്ന് മുദാസിർ പറയുന്നു.

ആലിയബാദിലെ ഗ്രാൻഡ് ബവർച്ചി എന്ന മുസ്ലിമുകൾ ഉടമസ്ഥരായ, അറിയപ്പെടുന്ന ഒരു റെസ്റ്റൊറന്റിലെ ഭക്ഷണത്തിനാണ് അജയ് കുമാർ ഓർഡർ നൽകിയിരുന്നത് എന്നതാണ് രസകരമായ സംഗതി.

സയൻസിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നയാളാണ് മുദാസിർ ഒമർ. ഒഴിവു സമയങ്ങളിൽ പഠനത്തിനുള്ള വക കണ്ടെത്താനാണ് ഡെലിവറി ജോലി ചെയ്യുന്നത്. അജയ് കുമാർ താമസിക്കുന്ന സ്ഥലത്തിന് അടുത്തുണ്ടായിരുന്ന ആൾ ആയതിനാലാണ് തനിക്ക് ഡെലിവറി ഡ്യൂട്ടി ലഭിച്ചതെന്ന് അയാൾ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ സമാനമായ സംഭവം സൊമാറ്റോയിലും ഉണ്ടായിരുന്നു. പുണ്യമാസമായ ശ്രാവണത്തിൽ മുസ്ലിമായ ആൾ ഭക്ഷണം കൊണ്ടുവന്നു എന്ന് പറഞ്ഞ കസ്റ്റമർ ബഹളം വെയ്ക്കുകയായിരുന്നു. ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിച്ച അയാൾ ബന്ധപ്പെട്ടപ്പോൾ “ഭക്ഷണത്തിന് മതമില്ല” എന്ന മറുപടിയാണ് സൊമാറ്റോ നൽകിയത്. അന്ന് സൊമാറ്റോയുടെ നിലപാടിന് പിന്തുണയുമായി ഒട്ടേറെപ്പേർ രംഗത്തു വന്നിരുന്നു.