Movie prime

കോറോണക്കാലത്തിന് ശേഷമുള്ള ഫുട്ബോൾ ഇനി പഴയ ഫുട്ബോളാവില്ല

കൊറോണകാലത്തിന് ശേഷമുള്ള ഫുട്ബോൾ കളി അടിമുടി മാറ്റവുമായായിരിക്കും വരികയെന്ന് ഫിഫയുടെ ആഗോള തലവൻ ജിയാനി ഇൻഫാന്റിനോ. “ഫുട്ബോൾ തിരികെ വരും, നമ്മൾ ആഘോഷത്തോടെ ഈ ദുസ്വപ്നം അപ്പോൾ മറക്കും’, ജിയാനി ഇറ്റാലിയൻ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. “ഇവിടെ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. വൈറസിന് ശേഷമുള്ള ഫുട്ബോൾ തികച്ചും വ്യത്യസ്തമായിരിക്കും. കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ സാമൂഹ്യ പ്രതിബദ്ധതയോട് കളികൾ നടത്തും. ശരിയായ മൂല്യത്തിൽ നല്ല മനുഷ്യരായി നമ്മൾ കളികളിൽ ഏർപ്പെടും”. കഴിഞ്ഞ ആഴ്ച ഒരു മാധ്യമത്തിന് കൊടുത്ത More
 
കോറോണക്കാലത്തിന് ശേഷമുള്ള ഫുട്ബോൾ ഇനി പഴയ ഫുട്ബോളാവില്ല

കൊറോണകാലത്തിന് ശേഷമുള്ള ഫുട്ബോൾ കളി അടിമുടി മാറ്റവുമായായിരിക്കും വരികയെന്ന് ഫിഫയുടെ ആഗോള തലവൻ ജിയാനി ഇൻഫാന്റിനോ.

“ഫുട്ബോൾ തിരികെ വരും, നമ്മൾ ആഘോഷത്തോടെ ഈ ദുസ്വപ്നം അപ്പോൾ മറക്കും’, ജിയാനി ഇറ്റാലിയൻ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. “ഇവിടെ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. വൈറസിന് ശേഷമുള്ള ഫുട്ബോൾ തികച്ചും വ്യത്യസ്തമായിരിക്കും. കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ സാമൂഹ്യ പ്രതിബദ്ധതയോട് കളികൾ നടത്തും. ശരിയായ മൂല്യത്തിൽ നല്ല മനുഷ്യരായി നമ്മൾ കളികളിൽ ഏർപ്പെടും”.

കഴിഞ്ഞ ആഴ്ച ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ജിയാനി കളിയുടെ രീതികൾ പരിഷ്‌ക്കരിക്കുന്നതിന്റെ ആവശ്യകത പറഞ്ഞിരുന്നു. കളികൾ എല്ലാം മാറ്റിവെച്ച സാഹചര്യത്തിൽ ഫിക്‌സചർ ഇപ്പോൾ തന്നെ അധിക ബാധ്യതയാണ്. കൂടാതെ സാമ്പത്തികം വളരെ ചുരുക്കം ചില മുന്തിയ ക്ലബ്ബുകളുടെ പക്കൽ മാത്രമേ ഈ ഇപ്പോൾ ഉള്ളൂ. ആ സാഹചര്യം മാറണം.

വളരെ കുറച്ചു ടീമുകളുമായി കുറച്ചു മത്സരം, അത് കൂടുതൽ ഭംഗിയായി നടത്തുക എന്നതായിരിക്കും കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കാൻ ഇനി ചെയ്യുക, ജിയാനി പറഞ്ഞു.