Movie prime

ജോൺസന്റെ ബേബി ഷാംപൂവിൽ കാൻസറിന്‌ കാരണമായ രാസവസ്തു കണ്ടെത്തി

കാൻസറിന് കാരണമായ ഫോർമാൽഡിഹൈഡ് എന്ന അപകടകരമായ രാസപദാർത്ഥം കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസന്റെ കുട്ടികൾക്കുള്ള ഷാംപൂ വില്പന രാജസ്ഥാനിൽ നിരോധിച്ചു. പരീക്ഷണത്തിൽ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞ ബാച്ചുകളിലെ ഉല്പന്നങ്ങൾ വിൽക്കരുതെന്നും ഇത് സംബന്ധിച്ച് തുടർ ജാഗ്രത പുലർത്തണമെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2021 സെപ്റ്റംബർ വരെ കാലാവധിയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കണം.1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുക്കാനും ഉത്തരവിലുണ്ട്. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലെ ഫാക്ടറിയിൽ More
 
ജോൺസന്റെ ബേബി ഷാംപൂവിൽ കാൻസറിന്‌ കാരണമായ രാസവസ്തു കണ്ടെത്തി

കാൻസറിന്‌ കാരണമായ ഫോർമാൽഡിഹൈഡ് എന്ന അപകടകരമായ രാസപദാർത്ഥം കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസന്റെ കുട്ടികൾക്കുള്ള ഷാംപൂ വില്പന രാജസ്ഥാനിൽ നിരോധിച്ചു. പരീക്ഷണത്തിൽ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞ ബാച്ചുകളിലെ ഉല്പന്നങ്ങൾ വിൽക്കരുതെന്നും ഇത് സംബന്ധിച്ച് തുടർ ജാഗ്രത പുലർത്തണമെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

2021 സെപ്റ്റംബർ വരെ കാലാവധിയുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കണം.1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുക്കാനും ഉത്തരവിലുണ്ട്.

ഹിമാചൽ പ്രദേശിലെ ബഡ്‌ഡിയിലെ ഫാക്ടറിയിൽ നിർമിച്ച കുട്ടികൾക്കുള്ള ഷാംപൂവിലാണ് രാസവസ്തു കണ്ടെത്തിയത്.

എന്നാൽ ആരോപണങ്ങൾ കമ്പനി നിഷേധിച്ചു. നിയമാനുസൃതമായാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഉല്പന്നങ്ങൾ മുഴുവൻ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഷാംപൂവിൽ ഫോർമാൽഡിഹൈഡ് ചേർക്കുന്നില്ല. ഉല്പന്നത്തിൽ ചേർക്കുന്ന മറ്റ് അസംസ്കൃത വസ്തുക്കളിൽ നിന്ന് ഈ രാസവസ്തു രൂപം കൊള്ളാനുള്ള സാധ്യതയില്ല. സർക്കാർ നടത്തിയ പരീക്ഷണ ഫലത്തിൽ സംശയമുണ്ട്. ഏതു ടെസ്റ്റാണ് നടത്തിയതെന്നറിയില്ല. വിശദാംശങ്ങളും ലഭ്യമല്ല, കമ്പനി വിശദീകരിക്കുന്നു.

കാൻസറിന് കാരണമായ ആസ്ബറ്റോസ് ടാൽക്കം പൗഡറിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരു വനിതാ ഉപയോക്താവിന് 29 മില്യൺ അമേരിക്കൻ ഡോളർ ( ഏതാണ്ട് 202 കോടി രൂപ) നഷ്ട പരിഹാരമായി നല്കാൻ കഴിഞ്ഞ മാർച്ചിൽ അമേരിക്കൻ കോടതി ഉത്തരവിട്ടിരുന്നു.