Franko Mulakkal
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് ഫ്രാങ്കോയുടെ ജാമ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ അറസ്റ്റ് വാറൻ്റും പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഫ്രാങ്കോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത വന്നിട്ടുള്ളത്. Franko Mulakkal
ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് കോവിഡ് തീവ്ര മേഖലയിലാണെന്നും അതിനാൽ യാത്ര അസാധ്യമാണെന്നുമാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഫ്രാങ്കോ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ ആ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. അതേത്തുടർന്നാണ് ജാമ്യം റദ്ദാക്കിയതും അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചതും.