Movie prime

ടീം വീഡിയോ കോളിങ്: സൂമിന് പകരം ഈ അഞ്ച് ആപ്പുകൾ ഉപയോഗിക്കാം

കൊറോണ വൈറസ് ബാധയാൽ ലോകം മുഴുവൻ ലോക്ക്ഡൗൺ ആയ അവസ്ഥയാണ്. ബഹുഭൂരിപക്ഷം കമ്പനികളും വർക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. കമ്പനികൾ ടീം മീറ്റിംഗിനും മറ്റുമായി ഇപ്പോൾ വീഡിയോ കോൺഫറൻസിങ്ങാണ് ഉപയോഗിക്കുന്നത്. സൂം ആപ്പാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദസര്ക്കാര് പറഞ്ഞു. ലോകത്തെ വന്കിട കമ്പനികള് ഉള്പ്പടെ സൂം ആപ്പിന്റെ ഉപയോഗം നേരത്തെ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നോഡല് സൈബര് സെക്യൂരിറ്റി ഏജന്സിയായ കമ്പ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം ഓഫ് ഇന്ത്യ (സിആര്ടി-ഇന്) More
 
ടീം വീഡിയോ കോളിങ്: സൂമിന് പകരം ഈ അഞ്ച് ആപ്പുകൾ ഉപയോഗിക്കാം

കൊറോണ വൈറസ് ബാധയാൽ ലോകം മുഴുവൻ ലോക്ക്ഡൗൺ ആയ അവസ്ഥയാണ്. ബഹുഭൂരിപക്ഷം കമ്പനികളും വർക്ക്‌ ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. കമ്പനികൾ ടീം മീറ്റിംഗിനും മറ്റുമായി ഇപ്പോൾ വീഡിയോ കോൺഫറൻസിങ്ങാണ് ഉപയോഗിക്കുന്നത്. സൂം ആപ്പാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാൽ സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദസര്‍ക്കാര്‍ പറഞ്ഞു. ലോകത്തെ വന്‍കിട കമ്പനികള്‍ ഉള്‍പ്പടെ സൂം ആപ്പിന്റെ ഉപയോഗം നേരത്തെ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നോഡല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിആര്‍ടി-ഇന്‍) ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അപ്ലിക്കേഷന് കാര്യമായ ബലഹീനതകളുണ്ടെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സൂം ആപ്പിന് പകരം ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് മികച്ച വീഡിയോ കോളിങ് ആപ്പ് പരിചയപ്പെടാം.

1.ഗൂഗിൾ മീറ്റ്

മുപ്പതു പേർക്ക് വരെ ഒരുമിച്ച് ഒന്നിച്ചു കൂടാവുന്ന എച്ച്ഡി വിഡിയോ മെസേജിങ് സര്‍വീസ് ആണിത്. ഗൂഗിളിന്റെ ഹാങ്ങ്‌ഔട്ട്‌ അപ്ഡേറ്റ് ചെയ്ത് പേര് മാറ്റിയതാണ് ഗൂഗിൾ മീറ്റ്. ഗൂഗിളിൽ നിന്നായത് കൊണ്ട് തന്നെ ആപ്പ് സുരക്ഷിതമാണ്. ഗൂഗിൾ വൺ അക്കൗണ്ടുള്ള ഒരാൾക്ക് വീഡിയോ കോൾ ആരംഭിക്കാം. എന്നാൽ മറ്റേ ഉപയോക്താവിന് അക്കൗണ്ട് വേണമെന്നില്ല. ഇൻവൈറ്റ് ലിങ്ക് ഉപയോഗിച്ച് കോളിൽ ചേരാം. അഡ്മിൻ അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് ടീമിലെ മുഴുവൻ ആളുകൾക്കും കോളിൽ പങ്ക്ചേരാം.

2. മൈക്രോസോഫ്റ്റ് ടീംസ്

250ൽ അധികം ആളുകൾക്ക് ഒരുമിച്ച് വീഡിയോ കോളിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് ഈ ആപ്പിന്റെ പ്രത്യേകത. മറ്റ് മൈക്രോസോഫ്റ്റ് സേവങ്ങളുമായി സിങ്ക് ചെയ്യാനും ഈ ആപ്പിന് കഴിയും. ഇപ്പോൾ മലയാളം അടക്കം 8 ഇന്ത്യൻ ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്.

3.സ്കൈപ്പ്

സൂമിന്റെ വരവോടെ ജനപ്രീതി ഇടിഞ്ഞ ആപ്പാണ് സ്കൈപ്പ്. വീഡിയോ കോളിങ് രംഗത്ത് തുടക്കം കുറിച്ച ആപ്പുകളിൽ പ്രമുഖനാണ് സ്കൈപ്പ്. ഇപ്പോൾ സൂമിൽ പ്രശ്നങ്ങൾ ഉടലെടുത്തതും 50 പേർക്ക് ഒരുമിച്ച് ഉപയോഗിക്കാനുള്ള സൗകര്യം ഉള്ളത് കൊണ്ടും സ്കൈപ്പിന് ഉപയോക്താക്കൾ വർധിച്ചിട്ടുണ്ട്.

4. സ്ലാക്ക്

വലിയ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന ആപ്പാണ് സ്ലാക്ക്. ഇതിൽ വീഡിയോ കോളിങ് സൗകര്യമുണ്ടെങ്കിലും പണം മുടക്കി പ്രീമിയം അക്കൗണ്ട് എടുത്താൽ മാത്രമേ ഗ്രൂപ്പ്‌ വീഡിയോ കോളിങ് സാധ്യമാവുകയുള്ളൂ. അല്ലെങ്കിൽ ഒരു സമയം ഒരാളെ മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ.

5. വാട്സാപ്പ്

ഒരു മീറ്റിംഗ് ആപ്പ് അല്ലെങ്കിൽ പോലും ചെറിയ മീറ്റിംഗിനായി വാട്സാപ്പ് ഉപയോഗിക്കാം. നിലവിൽ 4 പേർക്ക് മാത്രമേ ഗ്രൂപ്പ്‌ കോളിങ് സാധിക്കുകയുള്ളെങ്കിലും ഭാവിയിൽ കൂടുതൽ പേരെ ചേർക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് വാട്സപ്പ് അറിയിച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ കണക്ട് ചെയ്ത് വിളിക്കാമെന്നതാണ് വാട്സാപ്പിന്റെ പ്രത്യേകത.

ടീം വീഡിയോ കോളിങ്: സൂമിന് പകരം ഈ അഞ്ച് ആപ്പുകൾ ഉപയോഗിക്കാം