Movie prime

ഇന്നുമുതൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ

Digital ദേശീയ വോട്ടർദിനമായ ഇന്നുമുതൽ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്) വിതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് പരിപാടിയുടെ ഉദ്ഘാടകൻ. അഞ്ച് പുതിയ വോട്ടർമാർക്ക് ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്താണ് പരിപാടിക്ക് ആരംഭം കുറിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റൽ ഫോർമാറ്റിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിറ്റൽ ഫോർമാറ്റിൽ നേരത്തേതന്നെ ലഭ്യമാണ്. Digital ഡിജിറ്റൽ വോട്ടർ More
 
ഇന്നുമുതൽ ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ

Digital
ദേശീയ വോട്ടർദിനമായ ഇന്നുമുതൽ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്) വിതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് പരിപാടിയുടെ ഉദ്ഘാടകൻ. അഞ്ച് പുതിയ വോട്ടർമാർക്ക് ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്താണ് പരിപാടിക്ക് ആരംഭം കുറിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റൽ ഫോർമാറ്റിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഡിജിറ്റൽ ഫോർമാറ്റിൽ നേരത്തേതന്നെ ലഭ്യമാണ്. Digital

ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ചുവടെ:

1) എഡിറ്റുചെയ്യാനാകാത്ത സുരക്ഷിതമായ പിഡിഎഫ് രൂപത്തിലാണ് ഇ-ഇപിഐ‌സി കാർഡുകൾ ലഭ്യമാക്കുന്നത്.

2) ജനുവരി 25-നും ജനുവരി 31-നും ഇടയിൽ അപേക്ഷിച്ച്, മൊബൈൽ നമ്പറുകൾ
തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത പുതിയ വോട്ടർമാർക്ക് മാത്രമേ അവരുടെ ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ ആദ്യഘട്ടത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

3) ഫോൺനമ്പർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധിപ്പിച്ച മറ്റെല്ലാ വോട്ടർമാർക്കും അവരുടെ വോട്ടർ ഐഡി കാർഡിൻ്റെ ഡിജിറ്റൽ പകർപ്പുകൾ
അടുത്ത മാസം മുതൽഡൗൺലോഡ് ചെയ്യാൻ കഴിയും.

4) ഫോൺ‌ നമ്പറുകൾ‌ ലിങ്കുചെയ്യാത്ത വോട്ടർ‌മാർക്ക്‌ ലിങ്കിങ്ങ് പൂർ‌ത്തിയാക്കിയാലേ ഡൗൺലോഡിങ്ങ് സൗകര്യം അനുവദിക്കൂ.

5) പുതിയ വോട്ടർമാർക്ക് വോട്ടർ ഐഡി കാർഡുകളുടെ ഹാർഡ് കോപ്പിയും ലഭിക്കും.

6) ഫിസിക്കൽ കാർഡ് അച്ചടിക്കാനും എത്തിച്ചേരാനും സമയമെടുക്കുന്നുണ്ട്.
വോട്ടർ ഐഡി കാർഡുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൈസേഷൻ കൊണ്ടുവരുന്നത്.

7) ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ ഡിജിലോക്കറിൽ സൂക്ഷിക്കാം.

8) ഡിജിറ്റൽ വോട്ടർ കാർഡുകൾ ഒരു സുരക്ഷിത ക്യു ആർ കോഡ് വഹിക്കുന്നുണ്ട്.

ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ ഡൗൺലോഡ് ചെയ്യുന്ന വിധം:

1) https://voterportal.eci.gov.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക

2) ഇ-ഇപിഐസി ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ഇന്ന് രാവിലെ 11.14 മുതൽ ഡൗൺലോഡിങ്ങ് സൗകര്യം ലഭ്യമാണ്.