Movie prime

പുതിയ ഫീച്ചറുമായി ഫേസ്ബുക്

ഉപയോഗ സമയം നിയന്ത്രിക്കുന്നതിനായി ഫേസ്ബുക് ‘ക്വയറ്റ് മോഡ്’ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഫേസ്ബുക് ഉപയോഗിക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കാൻ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. ആ സമയപരിധി കഴിയുമ്പോൾ എല്ലാ നോട്ടിഫിക്കേഷനും സൈറ്റ് ബ്ലോക്ക് ചെയ്യും. ഇത് വഴി ഉപയോക്താവിന് ഇടവേള ലഭിക്കും. കൂടാതെ ‘ക്വയറ്റ് മോഡ്’ സമയത്ത് ഉപയോക്താവ് ഫേസ്ബുക് ആപ്പ് തുറന്നാൽ ക്വയറ്റ് മോഡ് സമയം നിശ്ചയിച്ചതിന്റെ മെസ്സേജ് കാണിക്കുകയും ചെയ്യും. ഇപ്പോൾ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ അപ്ഡേറ്റ് ലഭിക്കുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് അടുത്ത മാസം More
 
പുതിയ ഫീച്ചറുമായി ഫേസ്ബുക്

ഉപയോഗ സമയം നിയന്ത്രിക്കുന്നതിനായി ഫേസ്ബുക് ‘ക്വയറ്റ് മോഡ്’ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഫേസ്ബുക് ഉപയോഗിക്കുന്നതിന് ഒരു സമയ പരിധി നിശ്ചയിക്കാൻ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. ആ സമയപരിധി കഴിയുമ്പോൾ എല്ലാ നോട്ടിഫിക്കേഷനും സൈറ്റ് ബ്ലോക്ക്‌ ചെയ്യും. ഇത് വഴി ഉപയോക്താവിന് ഇടവേള ലഭിക്കും. കൂടാതെ ‘ക്വയറ്റ് മോഡ്’ സമയത്ത് ഉപയോക്താവ് ഫേസ്ബുക് ആപ്പ് തുറന്നാൽ ക്വയറ്റ് മോഡ് സമയം നിശ്ചയിച്ചതിന്റെ മെസ്സേജ് കാണിക്കുകയും ചെയ്യും.

ഇപ്പോൾ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ അപ്ഡേറ്റ് ലഭിക്കുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് അടുത്ത മാസം ഈ അപ്ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘നമ്മളിൽ ഭൂരിപക്ഷം പേരും ഇപ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ്. നമ്മുടെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനും ശല്യമൊന്നും കൂടാതെ ഉറങ്ങുന്നതിനും വേണ്ടിയാണ് ഫേസ്ബുക് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്, ഫേസ്ബുക് പറഞ്ഞു.

കൂടുതൽ സമയം ഫേസ്ബുക്കിൽ ചെലവഴിക്കാതിരിക്കാനായി പുതിയ ഷോട്ട്കട്ട്‌ ന്യൂസ് ഫീഡ് പ്രിഫറൻസും നോട്ടിഫിക്കേഷൻ സെറ്റിങ്ങ്സും അവതരിപ്പിച്ചിട്ടുണ്ട്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിനായി 20 മില്യൺ ഡോളറും, കോവിഡ് പോരാട്ടത്തിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 25 മില്യൺ ഡോളറും ഫേസ്ബുക് നൽകിയിരുന്നു.