Movie prime

ഷവോമിയുടെ ലാപ്ടോപുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന് സൂചന

പ്രമുഖ ഫോണ് നിര്മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷവോമിയുടെ ‘റെഡ്മി ബുക്ക് ബ്രാന്ഡ്’ ഉടന് തന്നെ ഇന്ത്യയില് പുറത്തിറങ്ങുമെന്ന് സൂചന. ട്രേഡ്മാര്ക്കിനും പേറ്റന്റ്റിനും ബൌദ്ധിക സ്വത്തവകാശത്തിനും വേണ്ടിയുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വെബ്സൈറ്റില് ഷവോമിയുടെ പുറത്തിറങ്ങാന് പോകുന്ന ലാപ്ടോപിനെക്കുറിച്ചുള്ള വിവരങ്ങള് രജിസ്റ്റര് ചെയ്തിരിക്കുന്നത് കണ്ടതാണ് ഈ അഭ്യൂഹത്തിന് പിന്നില്. താരതമ്യേന വിലകുറഞ്ഞതും മേന്മയുള്ള ഷവോമിയുടെ ലപ്ടോപിനായി ആരാധകര് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ബജറ്റ് സ്മാര്ട്ട്ഫോണുകളിലെ ഷവോമിയുടെ ഉപ കമ്പനിയായ റെഡ്മിയാണ് ‘റെഡ്മി ബുക്ക് ബ്രാന്ഡ്’ വിപണിയിലെത്തിക്കുന്നത്. 2018ല് ഷവോമിയുടെ More
 
ഷവോമിയുടെ ലാപ്ടോപുകള്‍ ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന് സൂചന

പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ചൈനീസ്‌ കമ്പനിയായ ഷവോമിയുടെ ‘റെഡ്മി ബുക്ക്‌ ബ്രാന്‍ഡ്‌’ ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ട്രേഡ്മാര്‍ക്കിനും പേറ്റന്റ്റിനും ബൌദ്ധിക സ്വത്തവകാശത്തിനും വേണ്ടിയുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഷവോമിയുടെ പുറത്തിറങ്ങാന്‍ പോകുന്ന ലാപ്ടോപിനെക്കുറിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കണ്ടതാണ് ഈ അഭ്യൂഹത്തിന് പിന്നില്‍.

താരതമ്യേന വിലകുറഞ്ഞതും മേന്മയുള്ള ഷവോമിയുടെ ലപ്ടോപിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലെ ഷവോമിയുടെ ഉപ കമ്പനിയായ റെഡ്മിയാണ് ‘റെഡ്മി ബുക്ക്‌ ബ്രാന്‍ഡ്‌’ വിപണിയിലെത്തിക്കുന്നത്. 2018ല്‍ ഷവോമിയുടെ ഇന്ത്യയിലെ തലവനും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ കുമാര്‍ ജെയിന്‍ ഗെയ്മിംഗ് ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിരുന്നു. റെഡ്മിയുടെ ആദ്യ ലാപ്ടോപ്പായ റെഡ്മി ബുക്ക്‌ 14 കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. പുതിയ മോഡലായ റെഡ്മി ബുക്ക്‌13 റെഡ്മി കെ30 ഫോണുകള്‍ക്കൊപ്പം ചൈനയില്‍ പുറത്തിറക്കിയിരുന്നു.

13 ഇഞ്ച്‌ സ്ക്രീനില്‍ 512 ജിബി സ്റ്റോറെജ്, 8 ജിബി റാം, ഐ5 അല്ലെങ്കില്‍ ഐ7 പ്രോസസ്സറോടു കൂടിയാണ് റെഡ്മി ബുക്ക്‌13 വരുന്നത്. കൂടാതെ വിന്‍ഡോസ്‌ 10 ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് ഓഫീസ്, 11 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് എന്നിവയും ലാപ്ടോപിന്‍റെ പ്രത്യേകതയാണ്. ഐ5 പ്രോസസറിന്‍റെ ഏകദേശ വില 46,000 രൂപയും ഐ7 പ്രോസസറിന്‍റെ വില 53,000 രൂപയുമായിരിക്കും.