Movie prime

ഉദ്‌ഘാടനം ചെയ്യാനെത്തുന്നത് വിശിഷ്ട വ്യക്തിത്വങ്ങളുടെ വൻ നിര

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രശസ്തമായ മാനവീയം വീഥിയിൽ ഒക്ടോബർ 2 ന് തുടക്കമാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായുള്ള ബഹുമുഖ പ്രചരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി വിശിഷ്ട വ്യക്തിത്വങ്ങളാണ്. തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായിച്ചേർന്നാണ് ബഹുമുഖ പ്രചാരണ യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് ഉത്ഘാടനം ചെയ്യുന്ന പരിപാടി ഉച്ചയ്ക്ക് 2 വരെ തുടരും. പി ആർ ഡി ഡയറക്ടർ More
 
ഉദ്‌ഘാടനം  ചെയ്യാനെത്തുന്നത് വിശിഷ്ട വ്യക്തിത്വങ്ങളുടെ വൻ നിര
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രശസ്തമായ മാനവീയം വീഥിയിൽ ഒക്ടോബർ 2 ന് തുടക്കമാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായുള്ള ബഹുമുഖ പ്രചരണ കാമ്പയിൻ ഉദ്‌ഘാടനം ചെയ്യാനെത്തുന്നത് വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി വിശിഷ്ട വ്യക്തിത്വങ്ങളാണ്. തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായിച്ചേർന്നാണ് ബഹുമുഖ പ്രചാരണ യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് ഉത്ഘാടനം ചെയ്യുന്ന പരിപാടി ഉച്ചയ്ക്ക് 2 വരെ തുടരും.

പി ആർ ഡി ഡയറക്ടർ യു വി ജോസ് ഐ എ എസ്, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ, ഐ ജി പി വിജയൻ ഐ പി എസ്, പദ്മശ്രീ ജി ശങ്കർ, അർജുന അവാർഡ് ജേതാവ് പദ്മിനി തോമസ്, ശില്പി കാനായി കുഞ്ഞിരാമൻ, ഡോ ജോർജ്ജ് ഓണക്കൂർ, സി എസ് ഐ കേരള ഡയോസീസ് ബിഷപ്പ് റവ ഡോ ധർമരാജ് റസാലം തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ ഉത്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും.
പ്ലാസ്റ്റിക്കിന്റെ ചരിത്രവും ദൂഷ്യങ്ങളും സംബന്ധിച്ച പോസ്റ്റർ പ്രദർശനം, ഫോട്ടോ പ്രദർശനം, ചിത്രരചനാ ക്യാമ്പ്, സ്‌കൂൾ കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികൾ, പ്ലാസ്റ്റിക്കിനു ബദലായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ പ്രദർശനം, സന്നദ്ധ സംഘടനകൾ ഒരുക്കുന്ന സ്റ്റാളുകൾ തുടങ്ങി വിവിധ പരിപാടികൾ ബഹുമുഖ ക്യാമ്പയിനിന്റെ ഭാഗമായി മാനവീയം വീഥിയിൽ അണിനിരക്കും. കൂടാതെ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും ഡയറക്ടർമാർ മാനവീയം വീഥിയിൽ ഒരുക്കുന്ന സിഗ്നേച്ചർ വാളിൽ പ്ലാസ്റ്റിക്ക് നിരോധനത്തെ അനുകൂലിച്ച് തങ്ങളുടെ ഒപ്പുകൾ രേഖപ്പെടുത്തും. എൻ സി സി യുടെ ഓൾ ഗേൾസ് ബറ്റാലിയനിൽ നിന്നുള്ള 100 കാഡറ്റുകളും സന്നിഹിതരായിരിക്കും.

യു എൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ആർ സി ഇ തിരുവനന്തപുരം; നെഹ്‌റു യുവകേന്ദ്ര; നാഷണൽ സർവീസ് സ്‌കീം, സി 5; ശാന്തിഗ്രാം; കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം; നാഷണൽ ഗ്രീൻ കോർ; വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്; തണൽ; ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്; ശ്രീചിത്ര തിരുനാൾ കോളേജ്‌ ഓഫ് എൻജിനീയറിങ്; സുസ്ഥിര, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ പങ്കാളിത്തം വഹിക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ അപകടത്തിനെതിരെ വ്യാപകമായി ബോധവൽക്കരണം നടത്തി വിവിധവിഭാഗം ജനങ്ങളെ ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.