Garlic
in ,

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാം

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്തതാണ് വെളുത്തുള്ളി അഥവാ Garlic .  
അല്ലിയം (സവാള) കുടുംബത്തിൽപ്പെട്ടതാണ് വെളുത്തുള്ളിയും. ഭക്ഷണത്തിന് സ്വാദ് കൂട്ടുന്നതിൽ ഒന്നാമനായാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. അല്ലിസിൻ, അജോയ്ൻ ഉൾപ്പെടെയുള്ള ഓർഗാനോ സൾഫർ സംയുക്തങ്ങളാണ് വെളുത്തുള്ളിക്ക് വ്യത്യസ്തമായ രുചിയും മണവും നൽകുന്നത്. 

വെളുത്തുള്ളിയുടെ പെരുമ അടുക്കളയിൽ മാത്രം ഒതുങ്ങുന്നതല്ല. പുരാതന കാലം മുതലേ വെളുത്തുള്ളി ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്. ജലദോഷം, ചുമ, ഉയർന്ന രക്തസമ്മർദം, സന്ധിവാതം, പല്ലുവേദന, മലബന്ധം, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ ഇത് വിവിധ രീതികളിൽ ഉപയോഗിച്ചു വരുന്നുണ്ട്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വളരെ ഫലപ്രദമാണെന്നാണ് ആയുർവേദം പറയുന്നത്. 

രണ്ട് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് അമ്മിയിൽ വെച്ച് ചതച്ചെടുക്കുക.  രാവിലെ വെറും വയറ്റിലാണ് ഇത് കഴിക്കേണ്ടത്. അതിനുശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. വെറും വയറ്റിൽ രണ്ട് അല്ലിയിൽ കൂടുതൽ കഴിക്കരുത് എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. ഛർദി, ഓക്കാനം, മലബന്ധം എന്നിവയുണ്ടെങ്കിൽ രാവിലത്തെ വെളുത്തുള്ളി തീറ്റ ഒഴിവാക്കുക.  ഗർഭിണികൾ, കുട്ടികൾ, രക്തസ്രാവമുള്ളവർ, പ്രമേഹരോഗികൾ, കുറഞ്ഞ രക്തസമ്മർദം അനുഭവപ്പെടുന്നവർ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവരും വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കണം.

Garlic: വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് വായ്‌നാറ്റത്തിനും നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്കും  കാരണമായേക്കാം. എന്നാൽ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് അസാധാരണ കഴിവുണ്ട്.  കലോറി വളരെ കുറവാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 6, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  വെളുത്തുള്ളി അരിഞ്ഞും ചതച്ചും ചവച്ചും കഴിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന സൾഫർ സംയുക്തങ്ങളാണ് ഗുണകരമാവുന്നത്. ഈ സംയുക്തങ്ങൾ ശരീരമാസകലം എത്തി അവയുടെ ജൈവശാസ്ത്രപരമായ ഗുണങ്ങൾ പ്രകടമാക്കും.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തവർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. തണുപ്പു കാലത്ത് ഇത് ഏറെ പ്രധാനമാണ്. ഫ്രീ റാഡിക്കലുകളെയും രോഗകാരികളെയും പ്രതിരോധിക്കുന്ന സംയുക്തങ്ങൾ വെളുത്തുള്ളിയിലുണ്ട്. ആന്തരിക പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന അല്ലിസിൻ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

അന്നനാളത്തിൻ്റെ ആരോഗ്യം 

കുടലിലെ അനുകൂല ബാക്റ്റീരിയകളുടെ എണ്ണം മെച്ചപ്പെടുത്താൻ വെളുത്തുള്ളി സഹായകമാണ്. ആരോഗ്യമുള്ള അന്നനാളവും ശരീരഭാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വയറിളക്കം, മലബന്ധം തുടങ്ങി വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.

വിഷാംശം പുറന്തള്ളുന്നു

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് നല്ലതാണ്. ഡിറ്റോക്സ് ജ്യൂസുകളേക്കാൾ ഇത് ഫലം ചെയ്യും. പച്ച വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫൈഡ്രൈൽ സംയുക്തത്തിന് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യാനാവും. ടൈഫസ്, പ്രമേഹം, വിഷാദം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ചർമത്തിൻ്റെ ആരോഗ്യം

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം ശൈത്യകാലത്ത് സാധാരണമാണ്. അതി രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത്  ത്വക് രോഗങ്ങൾ തടയുന്നതിന് ഫലപ്രദമാണ്.  തെളിഞ്ഞ, തിളക്കമുള്ള  ചർമത്തിന് ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കുക.

രക്താതിമർദം നിയന്ത്രിക്കുന്നു

പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ സംയുക്തങ്ങളായ അല്ലിസിൻ, ഡയാലിൽ ഡൈസൾഫൈഡ്, ഡയാലിൽ ട്രൈസൾഫൈഡ് എന്നിവയാണ് രക്തസമ്മർദത്തെ ചെറുക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

police

എല്ലാ പോലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമാകും 

Covid vaccine

നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട വാക്സിനുകൾ ഇന്ത്യയ്ക്ക് അനുയോജ്യമല്ല: വിദഗ്ധർ