Movie prime

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മന്‍ വിപണി തുറക്കുന്നു

കേരളത്തിലെ സ്റ്റാര്ട്ടപ്പുകള്ക്ക് ജര്മന് വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കാനായി കേരള സ്റ്റാര്ട്ടപ്പ് മിഷനും ജര്മനിയിലെ മെയിന്സ്റ്റേജ് ഇന്കുബേറ്ററും ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ സാന്നിധ്യത്തില് കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്ട്ടപ്പ് കോംപ്ലക്സില് നടന്ന ചടങ്ങില് കേരള സ്റ്റാര്ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥും മെയിന്സ്റ്റേജ് ഇന്കുബേറ്റര് സിഇഒ സ്വെന് വാഗ്നറും ഇതിനുള്ള ധാരണാപത്രം കൈമാറി. കേരളത്തിലെ സറ്റാര്ട്ടപ്പുകള്ക്ക് മെയിന്സ്റ്റേജിന്റെ ഓഫീസില് ഇന്കുബേറ്റ് ചെയ്യാനുള്ള സൗകര്യവും, ജര്മനിയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലേക്കും കോര്പറേറ്റ് സ്ഥാപനങ്ങളിലേക്കും സ്വന്തം സംരംഭത്തെ More
 
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മന്‍ വിപണി തുറക്കുന്നു

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മന്‍ വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ജര്‍മനിയിലെ മെയിന്‍സ്റ്റേജ് ഇന്‍കുബേറ്ററും ധാരണാപത്രം ഒപ്പിട്ടു.

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ സാന്നിധ്യത്തില്‍ കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥും മെയിന്‍സ്റ്റേജ് ഇന്‍കുബേറ്റര്‍ സിഇഒ സ്വെന്‍ വാഗ്നറും ഇതിനുള്ള ധാരണാപത്രം കൈമാറി.

കേരളത്തിലെ സറ്റാര്‍ട്ടപ്പുകള്‍ക്ക് മെയിന്‍സ്റ്റേജിന്‍റെ ഓഫീസില്‍ ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യവും, ജര്‍മനിയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലേക്കും കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കും സ്വന്തം സംരംഭത്തെ പരിചയപ്പെടുത്താനും വാണിജ്യകരാറുകളില്‍ ഏര്‍പ്പെടാനുമുള്ള സൗകര്യവും ലഭിക്കും. മെയിന്‍ സ്റ്റേജ് ഇന്‍കുബേറ്ററിന്‍റെ വെബ്സൈറ്റില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വിവരം നല്‍കും.

ഇരുകക്ഷികള്‍ക്കും ഗുണകരമാകുന്നതാണ് മെയിന്‍സ്റ്റേജ് ഇന്‍കുബേറ്ററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായുള്ള ധാരണാപത്രമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതിലാണ് ഈ ധാരണാപത്രമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ വിപണിയ്ക്ക് ഉതകുന്ന രീതിയില്‍ കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കാന്‍ ധാരണാപത്രത്തിലൂടെ സാധിക്കുമെന്ന് കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. മികച്ച ഉത്പന്നങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്നത്. എന്നാല്‍ അവയെ വിപണിക്കനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്നതിനും യൂറോപ്യന്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും മെയിന്‍സ്റ്റേജ് ഇന്‍കുബേറ്ററുമായുള്ള സഹകരണം നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ വിപണിയ്ക്കും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുമിടയിലെ പാലമാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സ്വെന്‍ വാഗ്നര്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ നിരവധി സാധ്യതകളുണ്ട്. നിക്ഷേപ സമാഹരണ സംഗമങ്ങള്‍, സംരംഭങ്ങളുടെ പ്രചാരം, വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം എന്നിവ ഈ ധാരണാപത്രത്തിലൂടെ കെഎസ്യുഎം സംരംഭങ്ങള്‍ക്ക് ലഭിക്കും. യൂറോപ്യന്‍ വിപണിക്കനുസൃതമായി എങ്ങിനെ സ്വയം സജ്ജരാകാം എന്ന വിഷയത്തില്‍ അവബോധ പരിശീലന പരിപാടിയും മെയിന്‍സ്റ്റേജ് ഇന്‍കുബേറ്റര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.