153645405
in

ആപ്പിൾ കഴിക്കു ആരോഗ്യം നേടൂ

ദിവസവും  ഒരു ആപ്പിൾ കഴിക്കു  ഡോക്ടറെ അകറ്റി നിർത്തു ”എന്നത് നമ്മൾ പണ്ടുമുതൽക്കേ കേൾക്കുന്ന പഴഞ്ചൊല്ലാണ് . എളുപ്പത്തിൽ ലഭ്യമാകുന്ന ആപ്പിൾ വളരെ  ട്രെൻഡി‘ സൂപ്പർഫുഡ് ലിസ്റ്റിൽ  ഇടം പിടിച്ച  ഒന്നാണ്. ആപ്പിൾ വളരെ ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് . നിങ്ങളുടെ പ്രഭാതഭക്ഷണങ്ങളിലോ  മറ്റു ഇടനേരങ്ങളിലോ ആപ്പിളിനെ ഉൾപ്പെടുത്താം .  ആപ്പിളിന്റെ അതിശയകരമായ ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം .

ക്യാൻസറിനെതിരെ പോരാടുന്നു

ആപ്പിളിൽ  മറ്റെല്ലാ പഴങ്ങളേയും പച്ചക്കറികളേയും അപേക്ഷിച്ച് കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് .  അതുകൊണ്ട് തന്നെ ഇത് ക്യാൻസറിനെതിരെ പോരാടുന്ന  ഒരു സൂപ്പർഫുഡാണെന്ന്   പറയാം . ഒരു ദിവസം ഒന്നോ അതിലധികമോ ആപ്പിൾ കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി  നിരവധി പഠനങ്ങൾ കണ്ടെത്തി. ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയാനും ആപ്പിളിന്  കഴിയുമെന്ന്  മറ്റ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പക്ഷാഘാതം  സാധ്യത കുറയ്ക്കുന്നു

28 വയസ്സിനു മുകളിലുള്ള പതിനായിരത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ ആപ്പിൾ കഴിക്കുന്നവർക്ക് ത്രോംബോട്ടിക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.  ദിവസേന നമുക്ക് ആവശ്യമുള്ള  ഫൈബറിന്റെ 20 ശതമാനം ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.  ആപ്പിൾ  ഹൃദയ രോഗങ്ങൾ, കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം എന്നിവ കുറയ്ക്കുവാൻ  സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് .

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഒരു ആപ്പിൾ  100 കലോറിയിൽ കുറവാണ് അതുകൊണ്ട് തന്നെ  ഇത്  നല്ലൊരു ലഘുഭക്ഷണം കൂടിയാണ്. ഒരു വ്യക്തി തന്റെ  ഭക്ഷണത്തിന് മുമ്പ് ഒരു  കഷ്ണം  ആപ്പിൾ  കഴിക്കുകയാണെങ്കിൽ വിശപ്പ് കുറയുകയും അതിനുശേഷം  കഴിക്കുന്ന ഭക്ഷണത്തിൽ   നിന്ന് 200  കലോറി കുറച്ച് മാത്രമേ  കഴിക്കുകയുള്ളുയെന്ന്  ചില പഠനങ്ങൾ ചുണ്ടി കാണിച്ചു . ആപ്പിളിലെ സംയുക്തങ്ങൾ  ആരോഗ്യകരമായ കുടൽ ബാക്ടീരിയകൾക്ക് നല്ലതാണ് , ഇത് കൂടാതെ അമിതവണ്ണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു

വിവിധതരം ആന്റിഓക്‌സിഡന്റുകൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്, ഇത് നാഡീകോശങ്ങളിൽ ഒരു സംരക്ഷണ കവചമൊരുക്കുകയും , അതിനെ  നിലനിർത്താനും അതിന്റെ   പ്രവർത്തനം തുടരാനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റിന്റെ ഉയർന്ന ഡോസ് അൽഷിമേഴ്‌സ് രോഗത്തിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നു.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് എന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്ക്സംരക്ഷണം നല്കുന്നു . ടൈപ്പ് 2 പ്രമേഹമുള്ളവരിൽ സാധാരണയായി ഈ ബീറ്റ സെല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട് . ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടിയത് പ്രകാരം ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് വഴി  ടൈപ്പ് 2 പ്രമേഹം 28 ശതമാനം
കുറയ്ക്കാൻ സാധിക്കും.

കടപ്പാട് :ഫിറ്റ് സ്ക്വാഡ് ഡി എക്സ് ബിയിലെ പേഴ്സണൽ ട്രെയിനറും പോഷകാഹാര പരിശീലകനുമായ ദേവീന്ദർ ബെയ്ൻസ് , അറബ് ന്യൂസ്

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

judiciary

പൊലീസിൽ മാത്രമല്ല ജുഡീഷ്യറിയിലും വേണം സമഗ്രമായ പരിഷ്കാരങ്ങൾ

ആദ്യ ട്രാന്‍സ്‌മെന്‍ ഫിഷ് ബ്രീഡറെന്ന നേട്ടവും സ്വന്തമാക്കി ഹൃത്വിക്