Movie prime

നടക്കാം അര മണിക്കൂർ സുഖമായിരിക്കാം എന്നെന്നും

Walking ദീർഘനേരം ജിമ്മിൽ ചെലാവഴിക്കുകയും കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമവും മാത്രമാണ് നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗങ്ങളിലൊന്നാണ് രാവിലെയോ വൈകുന്നേരമോ അരമണിക്കൂറിലധികമുള്ള നടത്തം. എല്ലാ ദിവസവും 30 മിനിറ്റ് എങ്കിലും വേഗത്തിലുള്ള നടത്തം വ്യായാമായി ചെയ്യുന്നവർക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അകാലത്തിൽ മരണപ്പെടാനുള്ള സാധ്യത 4% കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ആരോഗ്യകരമായ ഈ ശീലം സ്വീകരിക്കുന്നതിലൂടെ നിങ്ങൾ നേടുന്ന ചില നേട്ടങ്ങൾ ഇതാ:Walking 1.സ്ത്രീകള്ക്ക് മാസമുറകാലത്തുള്ള വേദന കുറയ്ക്കാൻ സഹായിക്കും മാസമുറയുടെ സമയത്ത് കിടക്കയിൽ ചുരുണ്ട് കിടക്കുന്നത് കൂടുതൽ More
 
നടക്കാം അര മണിക്കൂർ സുഖമായിരിക്കാം എന്നെന്നും
  • Walking
ദീർഘനേരം ജിമ്മിൽ ചെലാവഴിക്കുകയും കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമവും മാത്രമാണ് നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നത് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗങ്ങളിലൊന്നാണ് രാവിലെയോ വൈകുന്നേരമോ അരമണിക്കൂറിലധികമുള്ള നടത്തം. എല്ലാ ദിവസവും 30 മിനിറ്റ് എങ്കിലും വേഗത്തിലുള്ള നടത്തം വ്യായാമായി ചെയ്യുന്നവർക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അകാലത്തിൽ മരണപ്പെടാനുള്ള സാധ്യത 4% കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ആരോഗ്യകരമായ ഈ ശീലം സ്വീകരിക്കുന്നതിലൂടെ നിങ്ങൾ നേടുന്ന ചില നേട്ടങ്ങൾ ഇതാ:Walking

1.സ്ത്രീകള്‍ക്ക് മാസമുറകാലത്തുള്ള വേദന കുറയ്ക്കാൻ സഹായിക്കും

മാസമുറയുടെ സമയത്ത് കിടക്കയിൽ ചുരുണ്ട് കിടക്കുന്നത് കൂടുതൽ ആശ്വാസം നൽകുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും, ഒരു ദിവസം 15-30 മിനിറ്റ് പതിവായി നടക്കുന്നത് വേദനയെയും പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ (പിഎംഎസ്) മറ്റ് ലക്ഷണങ്ങളെയും നേരിടാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പീരീയിഡ്സ് കാലയളവിൽ നിങ്ങളുടെ വീടിന് ചുറ്റുമോ പുൽത്തകിടിയിലോ നടക്കുന്നതാണ് നല്ലതാണ്.

2. ഭാരം നിയന്ത്രിക്കുന്നതിന് നടത്തം സഹായിക്കുന്നു
ദിവസേന 30 മിനിറ്റെങ്കിലും നടക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട മെറ്റബോളിസം ഉണ്ടാകുന്നു. ഇത് അധിക കലോറി എരിച്ച് കളയാൻ സഹായിക്കുകയും പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു . നടത്തത്തിലൂടെ ഹൃദയത്തിന് ലഭിക്കുന്നത് വളരെ മൃദുവായ വ്യായാമമാണ് . മാത്രമല്ല നമ്മുടെ ശരീരത്തിന് നല്ല ആകൃതിയും നല്കുന്നു.
3. നടത്തം മാനസിക ഉന്മേഷം നല്കുന്നു
കുറച്ച് സമയത്താണെങ്കിൽ പോലും പതിവായി നടക്കുന്നത്, നിങ്ങളുടെ മനസിന് ഉന്മേഷം നൽകാൻ സഹായിക്കുന്നു, അങ്ങനെ നന്നായി ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നടത്തം മെച്ചപ്പെടുത്തുമെന്ന് വിവിധ മനഃശാസ്ത്ര വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. നടത്തം പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും
4. നടത്തം പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും
എയറോബിക് വ്യായാമം (നടത്തം പോലുള്ളവ) ശരീരത്തെ ഇൻസുലിൻ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു . നിങ്ങൾക്ക് പ്രമേഹം ഉണ്ടെങ്കിലോ അല്ലെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ടെങ്കിലോ, ഓരോ ഭക്ഷണത്തിനു ശേഷം വേഗതയുള്ള നടത്തം അനുയോജ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ, പ്രമേഹ സാധ്യത കുറയ്ക്കുന്നു . വ്യായാമം ചെയ്യുന്നതിലൂടെ പേശികൾ രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുകയും രക്തപ്രവാഹത്തിൽ നിന്ന് തടയുകയും ചെയ്യുന്നു.
5. നടത്തം സന്ധി വേദന ഒഴിവാക്കുന്നു
ദിവസത്തിൽ 15 മിനിറ്റെങ്കിലും അല്ലെങ്കിൽ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും നടക്കുന്നത് വൃദ്ധരിൽ സന്ധിവാതം കുറയാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 2019 ഏപ്രിലിൽ അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശരീര വേദനയുള്ള 49 വയസ്സിനു മുകളിൽ പ്രായമുള്ള 1,564 മുതിർന്നവരിലാണ് പഠനം നടത്തിയത് . പങ്കെടുത്ത എല്ലാവരോടും ഓരോ ആഴ്ചയും ഒരു മണിക്കൂർ നടക്കാൻ ആവശ്യപ്പെട്ടു. ഏതാനും ആഴ്‌ചകൾ‌ക്കുശേഷം, സ്ഥിരമായി നടന്നവർക്ക് മികച്ച ചലനശേഷിയും സന്ധികളിൽ‌ വേദനയിൽ കുറവും അനുഭവപെട്ടതായി പഠനത്തിൽ വ്യക്തമാക്കുന്നു .
6. നടത്തം ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നു
നടത്തം ഒരാളുടെ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു . 2011 ൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ദിവസത്തിൽ 15 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ 90 മിനിറ്റ് നടത്തവും വ്യായാമവും ചെയ്യുന്നവരുടെ ജീവിതത്തിന് മൂന്ന് വർഷം വർദ്ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി. അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നത് 70 നും 90 നും ഇടയിൽ പ്രായമുള്ള മുതിർന്നവർ ജീവിതകാലം മുഴുവൻ നടന്നവരാണെന്നാണ് .