Movie prime

മധ്യപ്രദേശിൽ സെൽഫിയെടുക്കാൻ നദിയിലിറങ്ങിയ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു

selfie accident മധ്യപ്രദേശിലെ ഒരു നദിയിലേക്കിറങ്ങി സെൽഫി എടുക്കാനുള്ള ശ്രമം രണ്ട് പെൺകുട്ടികളുടെ ജീവൻ അപകടത്തിലാക്കി. പൊലീസുകാരും നാട്ടുകാരും അടങ്ങുന്ന ദൗത്യസംഘമാണ് അവരെ രക്ഷിച്ചത്. selfie accident ചിന്ദ്വാര ജില്ലയിലാണ് സംഭവം.ജുനാർഡിയോയിൽ നിന്നുള്ള ആറ് പെൺകുട്ടികൾ അടങ്ങുന്ന ഒരു സംഘമാണ് പെഞ്ച് നദിയുടെ തീരത്ത് വിനോദയാത്രയ്ക്ക് പോയത്. അവരിൽ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നീ രണ്ടു പെൺകുട്ടികളാണ് തങ്ങളുടെ സ്മാർട്ട്ഫോണിൽ സെൽഫിയെടുക്കാൻ പാറയിലേക്ക് നടന്നത്. പെട്ടെന്ന്, നദിയുടെ ഒഴുക്ക് വേഗത്തിലായി. തിരിച്ചു നടക്കാനാവാതെ പെൺകുട്ടികൾക്ക് പാറയിൽ More
 
മധ്യപ്രദേശിൽ സെൽഫിയെടുക്കാൻ നദിയിലിറങ്ങിയ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു

selfie accident

മധ്യപ്രദേശിലെ ഒരു നദിയിലേക്കിറങ്ങി സെൽഫി എടുക്കാനുള്ള ശ്രമം രണ്ട് പെൺകുട്ടികളുടെ ജീവൻ അപകടത്തിലാക്കി. പൊലീസുകാരും നാട്ടുകാരും അടങ്ങുന്ന ദൗത്യസംഘമാണ് അവരെ രക്ഷിച്ചത്. selfie accident

ചിന്ദ്വാര ജില്ലയിലാണ് സംഭവം.ജുനാർഡിയോയിൽ നിന്നുള്ള ആറ് പെൺകുട്ടികൾ അടങ്ങുന്ന ഒരു സംഘമാണ് പെഞ്ച് നദിയുടെ തീരത്ത് വിനോദയാത്രയ്ക്ക് പോയത്. അവരിൽ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നീ രണ്ടു പെൺകുട്ടികളാണ് തങ്ങളുടെ സ്മാർട്ട്‌ഫോണിൽ സെൽഫിയെടുക്കാൻ പാറയിലേക്ക് നടന്നത്. പെട്ടെന്ന്, നദിയുടെ ഒഴുക്ക് വേഗത്തിലായി. തിരിച്ചു നടക്കാനാവാതെ പെൺകുട്ടികൾക്ക് പാറയിൽ തന്നെ നില്ക്കേണ്ടിവന്നു.

അപകടം തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് പൊലീസിനെ വിളിച്ചതും തുടർന്നുള്ള നാടകീയമായ രക്ഷാപ്രവർത്തനം നടത്തിയതും.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. രക്ഷാപ്രവർത്തകർ വരുന്നതും കാത്ത് പെൺകുട്ടികൾ പാറയിൽ നില്ക്കുന്നതും പൊലീസുകാർ തങ്ങളുടെ രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പന്ത്രണ്ടോളം ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ജില്ലാ ഭരണകൂടവും നാട്ടുകാരും അവർക്കൊപ്പം ഒന്നിച്ചു.

അപകടകരമായ വിധത്തിൽ സെൽഫികൾ എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടാനുള്ള ചെറുപ്പക്കാരുടെ ശ്രമങ്ങൾ ഒട്ടേറെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയിട്ടുണ്ട്.ലോകമെമ്പാടുനിന്നും ഇടയ്ക്കിടെ ഇത്തരം വാർത്തകൾ വരാറുണ്ട്.

2018-ൽ ഹൈദരാബാദിൽ നിന്നും അത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.