Movie prime

ആഗോള യൂണികോണുകളുടെ എണ്ണം 500 കടന്നു; ആദ്യ ഇരുപതിൽ പേടിഎമ്മും ബൈജൂസും

ലോകത്തെ യൂണികോണുകളുടെ എണ്ണം 500 കവിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ യൂണികോണുകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകൾ പറയുന്നത്. ഡിജിറ്റൽ സാങ്കേതികവത്ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂടിയതും വൻതോതിലുള്ള നിക്ഷേപങ്ങൾ വന്നതുമാണ് യൂണികോണുകളുടെ എണ്ണത്തിൽ വന്ന കുതിച്ചു ചാട്ടത്തിന് കാരണം. അമേരിക്കൻ-ഇസ്രായേൽ സൈബർ സുരക്ഷ സംരംഭമായ ഫോർട്ടർ ആണ് കഴിഞ്ഞ ആഴ്ചയിൽ അഞ്ഞൂറാമത്തെ യൂണികോൺ ആയി മാറിയത്. ആഗോള വിപണി ഗവേഷണ സ്ഥാപനമായ സി ബി ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച് ലോകത്തെ യൂണികോണുകളുടെ നിലവിലെ എണ്ണം 504 ആണ്; അവയുടെ മൊത്തം മൂല്യം 1,592 More
 
ആഗോള യൂണികോണുകളുടെ എണ്ണം 500 കടന്നു; ആദ്യ ഇരുപതിൽ പേടിഎമ്മും ബൈജൂസും

ലോകത്തെ യൂണികോണുകളുടെ എണ്ണം 500 കവിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ യൂണികോണുകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകൾ പറയുന്നത്. ഡിജിറ്റൽ സാങ്കേതികവത്ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂടിയതും വൻതോതിലുള്ള നിക്ഷേപങ്ങൾ വന്നതുമാണ് യൂണികോണുകളുടെ എണ്ണത്തിൽ വന്ന കുതിച്ചു ചാട്ടത്തിന് കാരണം.

അമേരിക്കൻ-ഇസ്രായേൽ സൈബർ സുരക്ഷ സംരംഭമായ ഫോർട്ടർ ആണ് കഴിഞ്ഞ ആഴ്ചയിൽ അഞ്ഞൂറാമത്തെ യൂണികോൺ ആയി മാറിയത്. ആഗോള വിപണി ഗവേഷണ സ്ഥാപനമായ സി ബി ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച് ലോകത്തെ യൂണികോണുകളുടെ നിലവിലെ എണ്ണം 504 ആണ്; അവയുടെ മൊത്തം മൂല്യം 1,592 ബില്യൺ ഡോളറും.

242 യൂണികോണുകളുമായി അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 119 യൂണികോണുകളുണ്ട്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഇന്ത്യയിലും യുകെയിലും യഥാക്രമം 25-ഉം 24-ഉം യൂണികോണുകളാണ് ഉള്ളത്. ജർമനി, ദക്ഷിണ കൊറിയ, ഇസ്രായേൽ, ബ്രസീൽ, ഫ്രാൻസ്, ഇന്തോനേഷ്യ, ജപ്പാൻ എന്നിവയാണ് ലോകത്തിലെ മറ്റ് മികച്ച യൂണികോൺ രാഷ്ട്രങ്ങൾ.
ആദ്യ ഇരുപതിൽ ഇടം പിടിച്ച രണ്ട് ഇന്ത്യൻ കമ്പനികളേ ഉള്ളൂ; പേടിഎമ്മും ബൈജൂസും. 16 ബില്യൺ ഡോളർ മൂല്യമുള്ളപേടിഎം ഒമ്പതാം സ്ഥാനത്തും 12 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസ് പത്തൊമ്പതാം സ്ഥാനത്തുമാണ്.സി ബി ഇൻസൈറ്റ്സിൻ്റെ കണക്കനുസരിച്ച് ആഗോള തലത്തിൽ ടോപ്പ് 10 പട്ടികയിലുള്ള ഒരേയൊരു ഇന്ത്യൻ സ്റ്റാർടപ്പാണ് പേടിഎം.ദിദി ചക്സിംഗ്, സ്പേസ് എക്സ്, സ്ട്രൈപ്പ്, എയർബിഎൻബി, കുയിഷൗ ഇൻസ്റ്റാ കാർട്, എപ്പിക് ഗെയിംസ്, പേടിഎം, ഡോർഡാഷ് എന്നിവയാണ് ടോപ്പ് 10-ൽ ഇടം പിടിച്ച മറ്റു കമ്പനികൾ.
ഒയോ(7.7 ബില്യൺ ഡോളർ), സ്‌നാപ്ഡീൽ(6.5 ബില്യൺ ഡോളർ), എൻ‌എസ്‌ഇ ഇന്ത്യ (6.5 ബില്യൺ ഡോളർ), ഒല (6.3 ബില്യൺ ഡോളർ), സ്വിഗ്ഗി (3.6 ബില്യൺ ഡോളർ), സൊമാറ്റോ(3.6 ബില്യൺ ഡോളർ) എന്നിവയാണ് ആദ്യ 100-ൽ ഇടം പിടിച്ചിട്ടുള്ളത്.
യൂസ്ഡ് കാർ വിൽപനയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആയ കാർസ് 24 ആണ്
രാജ്യത്തെ യൂണികോൺ ക്ലബിൽ പുതിയതായി ചേർന്നത്. സെപ്റ്റംബറിൽ,2 ബില്യൺ ഡോളറിലേറെ മൂല്യമുള്ള അൺഅക്കാഡമിയും ബില്യൺ ഡോളർ ക്ലബിൽ ഇടം പിടിച്ചിരുന്നു.140 ബില്യൺ ഡോളർ മൂല്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ യൂണികോൺ ആയി ബൈറ്റ്ഡാൻസ് തുടരുകയാണ്. ഏറ്റവും ജനപ്രിയ ഉത്പന്നമായ ടിക് ടോക്കിന് ഒട്ടേറെ തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും ബൈറ്റ് ഡാൻസിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

പട്ടികയിൽ ഹെക്റ്റോകോൺ പദവിയുളള ഏക സ്റ്റാർടപ്പും ബൈറ്റ് ഡാൻസ് തന്നെ.100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന കമ്പനികളാണ് ഹെക്റ്റോകോൺ എന്നറിയപ്പെടുന്നത്.500 കമ്പനികളുള്ള പട്ടികയിൽ 89 സ്റ്റാർടപ്പുകളും പ്രവർത്തിക്കുന്നത് ഇ-കൊമേഴ്‌സ്, ഹെൽത്ത് കെയർ മേഖലകളിലാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് ഈ സ്റ്റാർടപ്പുകളിൽ പലതിനും യൂണികോൺ പദവി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. 2019-2020 ൽ യൂണികോൺ പദവി നേടിയെടുത്ത കമ്പനികളിൽ 20 ശതമാനം ഫിൻ‌ടെക്കുകളും 13 ശതമാനം എഐ കമ്പനികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്ത് 250 യൂണികോണുകളുണ്ടാവാൻ നാല് വർഷമെടുത്തെങ്കിൽ മറ്റൊരു 250 എണ്ണം ആ പദവി കൈവരിച്ചത് അതിൻ്റെ പകുതി സമയം കൊണ്ടാണ്.ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരാണ് ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത്.